Purgatory to Heaven. - May 2024
ആത്മാക്കളുടെ രക്ഷയ്ക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടാം.
സ്വന്തം ലേഖകന്‍ 01-05-2023 - Monday
“ജ്ഞാനം ഉപേക്ഷിക്കരുത്;അവള്‍ നിന്നെ കാത്തുകൊള്ളും. അവളെ സ്‌നേഹിക്കുക;അവള്‍ നിന്നെ സംരക്ഷിക്കും. ജ്ഞാനം സമ്പാദിക്കുകയാണ് സര്‍വപ്രധാനം. എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക. അവളെ അമൂല്യമായി കരുതുക;അവള്‍ നിനക്ക് ഉയര്‍ച്ച നല്‍കും. അവളെ പുണരുക;അവള്‍ നിന്നെ ആദരിക്കും. അവള്‍ നിന്റെ ശിരസ്‌സില്‍ മനോഹരമായ പൂമാലയണിയിക്കും; നിനക്കു മഹത്വത്തിന്റെ കിരീടം നല്‍കും” (സുഭാഷിതങ്ങള്‍ 4:6-9)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-1
“വിശുദ്ധര്‍ക്കു ലഭിച്ച ദര്‍ശനങ്ങള്‍ വഴിയായും സഭയുടെ പ്രബോധനങ്ങള്‍ അനുസരിച്ചും പരിശുദ്ധ മറിയം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കളുടെ സഹായത്തിനായി തന്റെ അധികാരം ഉപയോഗിക്കുന്നു. പരിശുദ്ധ അമ്മയോടുള്ള ആദരവും, ഭക്തിയും പ്രകാശിപ്പിക്കുന്നത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വിടുതലിന് ഏറ്റവും സഹായകമാണ്.
ആത്മാക്കള്‍ക്കായി അര്‍പ്പിക്കുന്ന കുര്‍ബ്ബാനകള്‍, ആത്മീയമായും സാമ്പത്തികമായുള്ള ദാനധര്‍മ്മങ്ങള്‍, കാരുണ്യ പ്രവര്‍ത്തികള്‍, വളരെയേറെ ഫലദായകമായിട്ടുള്ള മാതാവിന്റെ ജപമാല, പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദേവാലയങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയവ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കാന്‍ വളരെയേറെ ഉപകാരപ്രദമാണ്.
(ഗ്രന്ഥകാരനും സുവിശേഷകനുമായ ഫാദര്‍ എച്ച്. ജെ. കോളറിഡ്ജ്).
വിചിന്തനം:
നിങ്ങള്‍ നിങ്ങളെ തന്നെ പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ സമര്‍പ്പിക്കുക. തുടര്‍ന്നു പ്രാര്‍ത്ഥിക്കുക. "ഓ! പരിശുദ്ധ മറിയമേ, നിന്റെ അനുഗ്രഹീതമായ സ്നേഹത്തില്‍ ഈ ദിവസവും, എന്റെ ജീവിതത്തിലെ എല്ലാ ദിവസങ്ങളും, എന്റെ മരണം വരേയും ഞാന്‍ എന്റെ ആത്മാവിനേയും ശരീരത്തേയും നിന്റെ കാരുണ്യത്തിന്റെ മടിത്തട്ടില്‍ സമര്‍പ്പിക്കുന്നു. നിന്നില്‍ ഞാന്‍ എന്റെ പ്രതീക്ഷകളും, ആശ്വാസങ്ങളും, ദുരിതങ്ങളും കഷ്ടപ്പാടുകളും, എന്റെ ജീവിതവും മരണവും സമര്‍പ്പിക്കുന്നു. നിന്റെ ദൈവീക മാദ്ധ്യസ്ഥതയാലും, യോഗ്യതകളാലും എന്റെ എല്ലാ പ്രവര്‍ത്തികളേയും നിന്റേയും നിന്റെ മകന്റേയും ആഗ്രഹത്തിനനുസൃതമാക്കിതീര്‍ക്കണമേ."
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക