Purgatory to Heaven. - May 2025

ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം; വി. ജെര്‍ത്രൂദിന്റെ ജീവിതത്തില്‍ നിന്ന്

സ്വന്തം ലേഖകന്‍ 05-05-2023 - Friday

"തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍" (റോമ12:11)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: May-5

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസത്തിനായി താന്‍ പ്രാര്‍ത്ഥിച്ചിരുന്ന ദിവസങ്ങളിൽ അനുഭവിച്ചിരിന്ന സന്തോഷം വേറെയൊരു ദിവസവും ഉണ്ടായിട്ടില്ലയെന്ന് വിശുദ്ധ ജെര്‍ത്രൂദ് പറയുന്നു. എന്ത് കൊണ്ടാണ് തനിക്ക് ഇപ്രകാരം തോന്നുന്നതെന്ന്‍ അവള്‍ യേശുവിനോട് ചോദിച്ചു. യേശുവിന്റെ മറുപടി ഇപ്രകാരമായിരിന്നു, "ശുദ്ധീകരണസ്ഥലമെന്ന തടവറയില്‍ കഴിയുന്നവരും അവിടത്തെ സഹനങ്ങളില്‍ നെടുവീർപ്പിടുന്നവരുമായ ആത്മാക്കള്‍ക്കായി നീ എന്നിലേക്കൊഴുക്കിയ ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനകള്‍ ചെവികൊള്ളാതിരിക്കുക സാധ്യമല്ല".

വിചിന്തനം:

ശുദ്ധീകരണസ്ഥലമെന്ന തടവറയിൽ കഴിയുന്ന ആത്മാക്കള്‍ക്കായി ഭക്തിയോടും, ആവേശത്തോടും കൂടി പ്രാര്‍ത്ഥിക്കുക. ഈ ലോകത്ത് നിന്ന് വേർപിരിഞ്ഞു പോയ സകല ആത്മാക്കളേയും നിന്റെ പ്രാര്‍ത്ഥനകളില്‍ ഉള്‍കൊള്ളിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള

എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക