India - 2024

പ്രവാസികൾക്കായി സി‌എം‌ഐ സന്യാസ സമൂഹം ഹോസ്റ്റൽ വിട്ടുനൽകി

പ്രവാചക ശബ്ദം 08-05-2020 - Friday

കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി സി‌എം‌ഐ സഭ അത്യാധുനിക കോളേജ് ഹോസ്റ്റൽ വിട്ടു നൽകി. സന്യാസസമൂഹത്തിന്റെ തിരുഹൃദയ പ്രോവിൻസിനു കീഴിലുള്ള കളമശ്ശേരിയിലെ രാജഗിരി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസ് ക്യാംപസിലെ അസംപ്ഷൻ മെൻസ് ഹോസ്റ്റലാണ് വിട്ടുനല്‍കിയിരിക്കുന്നത്. പ്രവാസികൾക്കായി എറണാകുളത്ത് പൂര്‍ണതോതില്‍ സജ്ജമായ കേരളത്തിലെ ആദ്യത്തെ കോവിഡ് ക്വാറെന്റൻ നിരീക്ഷണ കേന്ദ്രമാകുകയാണ് സിഎംഐ സഭയുടെ ഈ ഹോസ്റ്റല്‍.

അത്യാധുനിക സൗകര്യങ്ങളുള്ള 70 സിംഗിൾ മുറികളാണ് നിലവിൽ വിട്ടു കൊടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മടങ്ങിയതിന് ശേഷം അവരുടെ വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഹോസ്റ്റല്‍ പൂര്‍ണ്ണതോതില്‍ സജ്ജമാക്കുവാന്‍ കഴിഞ്ഞ നാളുകളില്‍ പ്രയത്നിച്ചു വരികയായിരിന്നുവെന്ന് ഹോസ്റ്റൽ വാർഡൻ ഫാ. ഷിന്റോ സി‌എം‌ഐ പറഞ്ഞു. നിലവില്‍ 160 പേരെ ഇവിടെ അധിവസിപ്പിക്കുവാന്‍ കഴിയുമെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ ഒരാളെ ഒരു മുറിയില്‍ എന്ന രീതിയിലാണ് താമസിപ്പിക്കുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »