India - 2025

സ്‌നേഹമുള്ള കുടുംബമാണ് ഭൂമിയിലെ സ്വര്‍ഗ്ഗം: ഫാ. പോള്‍ മാടശ്ശേരി

അമല്‍ സാബു 15-05-2016 - Sunday

സ്‌നേഹമുള്ള കുടുംബമാണ് ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് കെ.സി.ബി.സി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി. ചാവറ കള്‍ച്ചറല്‍ സെന്ററും ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററും സംഘടിപ്പിച്ച ലോക കുടുംബദിനത്തോടനുബന്ധിച്ച് നടത്തിയ കുടുംബസംഗമവും എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ ജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പുലര്‍ത്തേണ്ടത് സഹിഷ്ണുതയാണ് കുടുംബങ്ങളുടെ അടിസ്ഥാനഘടകമെന്നു പ്രൊഫ.എം.കെ. സാനു അഭിപ്രായപ്പെട്ടു. വൈവാഹിക ജീവിതത്തില്‍ 60 വര്‍ഷം പിന്നിട്ട് സാനു മാസ്റ്റരേയും ഭാര്യ രത്‌നമ്മയെയും ചടങ്ങില്‍ ആദരിച്ചു.

സ്‌നേഹമില്ലായ്മയാണ് ഇന്നത്തെ കുടുംബം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. വ്യക്തി ജീവിതത്തിന്റെ അടിസ്ഥാനം ഘടകം സമൂഹത്തിന്റെ അടിത്തറയുമാണ് കുടുംബമെന്ന് കുടുംബസംഗമത്തിന്റെ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു പ്രൊഫ. ലീലാമ്മ ജോസ്. പി.ഐ. ശങ്കരനാരായണന്‍ കുടുംബ മഹിമയെക്കുറിച്ച് കവിതചൊല്ലി. ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത് സി.എം.ഐ., ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ, സിജോ പൈനാടത്ത്, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.