India - 2025

മാര്‍ ആന്റണി കരിയിലിന്റെ ‘സപ്തതി ചിന്തകള്‍’ പ്രകാശനം ചെയ്തു

പ്രവാചക ശബ്ദം 16-09-2020 - Wednesday

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ ‘സപ്തതി ചിന്തകള്‍’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. സുവിശേഷ സന്ദേശങ്ങളെ ആധാരമാക്കിയുള്ള 33 പ്രസംഗങ്ങളാണ് ഗ്രന്ഥത്തിലെ പ്രധാന ഉള്ളടക്കം. മാര്‍ കരിയിലിന്റെ നാലാമത്തെ ഗ്രന്ഥമാണിത്. മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ഹോര്‍മിസ് മൈനാട്ടിക്കു പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കി ടി.ജെ. വിനോദ് എംഎല്‍എ പ്രകാശനം നിര്‍വഹിച്ചു. ഗ്രന്ഥകാരന്‍, വികാരി ജനറാള്‍മാരായ റവ.ഡോ. ജോസ് പുതിയേടത്ത്, റവ.ഡോ. ജോയ് ഐനിയാടന്‍, ചാന്‍സലര്‍ റവ.ഡോ. ബിജു പെരുമായന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ ലൂയിസ് പബ്ലിക്കേഷന്‍സ് സെന്റിനറി സീരിസില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ആദ്യത്തേതാണിത്.


Related Articles »