India - 2025
മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് ഇന്നേക്ക് ഒരു വയസ്സ്
പ്രവാചക ശബ്ദം 13-10-2020 - Tuesday
കുഴിക്കാട്ടുശേരി: ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2019 ഒക്ടോബര്‍ 13നാണ് കര്‍ദ്ദിനാള്‍ ഹെന്‍റി ന്യൂമാന്‍, വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ജുസെപ്പീന വന്നീനി, ബ്രസീലിലെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ ഡൂള്‍ചെ ലോപെസ് പോന്തെസ്, സ്വിറ്റ്സര്‍ലണ്ടിലെ അല്‍മായ സ്ത്രീയും ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാഗവുമായിരുന്ന മാര്‍ഗരറ്റ് ബെയ്സ് എന്നിവരോടൊപ്പം മറിയം ത്രേസ്യയെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചത്.
വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രഥമ വാര്‍ഷികവും കുഴിക്കാട്ടുശേരി കബറിട കപ്പേള ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രവുമായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും ഇന്നു നടക്കും. വിശുദ്ധ മറിയം ത്രേസ്യയുടെയും ധന്യന്‍ ജോസഫ് വിതയത്തില്‍ അച്ചനും അന്ത്യവിശ്രമം ചെയ്യുന്ന കുഴിക്കാട്ടുശേരി കബറിട കപ്പേളയില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷനായ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.