Purgatory to Heaven. - May 2024
അത്യാവശ്യമായ ജോലിയുണ്ടെന്ന് പറഞ്ഞു പ്രാര്‍ത്ഥന മറ്റൊരു സമയത്തേക്ക് നീക്കി വെക്കുന്നവര്‍ക്ക് ശുദ്ധീകരണസ്ഥലം എത്ര വര്‍ഷം?
സ്വന്തം ലേഖകന്‍ 29-05-2024 - Wednesday
“കര്‍ത്താവിങ്കലേക്ക് തിരിയുവാന്‍ വൈകരുത്, നാളെ നാളെ എന്ന് നീട്ടിവയ്ക്കുകയുമരുത്, അവിടുത്തെ കോപം അവിചാരിതമായി ഉണരുകയും ആ ശിക്ഷയില്‍ നീ നശിക്കുകയും ചെയ്യും” (പ്രഭാഷകന്‍ 5:7).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-29
"അത്യാവശ്യമായ ജോലി ഉണ്ട് എന്ന് പറഞ്ഞു പ്രാര്‍ത്ഥന മറ്റൊരു സമയത്തേക്ക് നീട്ടിവയ്ക്കുവാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ക്രിസ്ത്യാനികള്‍ക്ക് എത്രവര്‍ഷത്തെ ശുദ്ധീകരണസ്ഥലമായിരിക്കും ലഭിക്കുക! ദൈവത്തെ സ്വന്തമാക്കുന്നതിന്റെ സന്തോഷം അനുഭവിക്കുവാന്‍ നാം യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ചെറുതും വലുതുമായ തെറ്റുകള്‍ നാം ഒഴിവാക്കണം, ദൈവത്തില്‍ നിന്നും വേര്‍പിരിയുക എന്ന കാര്യം ഈ പാവപ്പെട്ട ആത്മാക്കളെ സംബന്ധിച്ചിടത്തോളം ഭയാനകമായ ഒരു സഹനമായിരിക്കും."
(വിശുദ്ധ ജോണ്‍ മരിയ വിയാന്നി)
വിചിന്തനം:
പ്രാര്‍ത്ഥനയിലൂടേയും, ദിവ്യബലിയിലൂടേയും നാം ശുദ്ധിയുള്ളവരായി തീരുന്നു. ബൈബിളില്‍ കാണുവാന്‍ കഴിയുന്ന - സുവിശേഷമനുസരിച്ച് ജീവിക്കുവാന്‍ ധൈര്യം കാണിച്ച പുരുഷന്‍മാരേയും, സ്ത്രീകളേയും മാതൃകയാക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിശുദ്ധര്‍ ആരൊക്കെയാണ്? അവരെ അനുകരിക്കുവാന്‍ ശ്രമിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
▛ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക