Arts - 2024

മഞ്ഞു കൊണ്ട് മനോഹരമായ ക്രൂശിത രൂപം: ജനങ്ങളുടെ ഹൃദയം കവര്‍ന്ന് സ്പാനിഷ് വൈദികൻ

പ്രവാചക ശബ്ദം 12-01-2021 - Tuesday

മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡിൽ ഉണ്ടായ വലിയ മഞ്ഞുവീഴ്ചയില്‍ പ്രതികൂല കാലാവസ്ഥയുടെ നടുവിലും മഞ്ഞുകൊണ്ട് മനോഹരമായ ഒരു ക്രൂശിതരൂപം ഉണ്ടാക്കിയ സ്പാനിഷ് വൈദികൻ വാർത്തകളിൽ ഇടം നേടുന്നു. ഫാ. ടോണോ കസാഡോ എന്ന വൈദികനാണ് മനോഹരമായ രൂപത്തിന്റെ ശില്പി. മഞ്ഞില്‍ അദ്ദേഹം തീര്‍ത്ത ക്രൂശിത രൂപത്തിന്റെ നിരവധി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിന്നു. "മഞ്ഞിൽ ഞാനുണ്ടാക്കിയ ക്രിസ്തു. ശൈത്യകാലത്തെ ഒരു നിശബ്ദ രാത്രിയിൽ ക്രിസ്തുവിൻറെ ഏതാനും ചിത്രങ്ങൾ ഇതാ" എന്ന അടിക്കുറിപ്പോടുകൂടിയാണ് ടോണോ കസാഡോ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഇത് ഇപ്പോള്‍ തരംഗമാണ്.തന്നെ സഹായിച്ച മാരിലോ മോണ്ടറോ എന്ന സുഹൃത്തിനെയും അദ്ദേഹം സ്മരിച്ചു. "ക്രിസ്തു എല്ലാവരെയും സ്നേഹിക്കുന്നതിനാൽ അല്പാല്പം അവന്റെ രൂപം ഉരുകി തീരും. നമ്മൾ സ്വയം ദ്രോഹികാതിരിക്കുക എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്. മഞ്ഞ് ഉരുകി തീർന്നാലും മഞ്ഞിൽ ഉണ്ടാക്കിയ ക്രിസ്തുവിന്റെ ശിൽപം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും" അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു. വലിയ ചരിത്രമുള്ള കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് സ്പെയിൻ. സ്പെയിനിലെ ജനസംഖ്യയുടെ 68 ശതമാനം കത്തോലിക്കാ വിശ്വാസികളാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »