News - 2024

ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ബ്രിട്ടീഷ് പോലീസ് ഖേദം രേഖപ്പെടുത്തി

പ്രവാചക ശബ്ദം 13-04-2021 - Tuesday

ലണ്ടന്‍: ബ്രിട്ടനിലെ സൗത്ത് ലണ്ടനിലെ ബല്‍ഹാമിലെ ‘ക്രൈസ്റ്റ് ദി കിംഗ്’ പോളിഷ് കത്തോലിക്ക ദേവാലയത്തില്‍ ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഖേദം പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച യുട്യൂബിലൂടെ തത്സമയ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാന മധ്യത്തിലാണ് ഡിറ്റക്ടീവ് സൂപ്രണ്ട് ആന്‍ഡി വാഡിയും, സൂപ്രണ്ട് റോജര്‍ അര്‍ഡിറ്റിയും വിശ്വാസികളോട് ഖേദപ്രകടനം നടത്തിയത്. ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത വിശ്വാസികളില്‍ ചിലര്‍ സാമൂഹ്യ അകലം പാലിക്കാത്തതും, മാസ്ക് ധരിക്കാത്തതുമാണ് തിരുക്കര്‍മ്മങ്ങള്‍ തടയുവാന്‍ മെട്രോപ്പൊളിറ്റന്‍ പോലീസിനെ പ്രേരിപ്പിച്ചതെന്നു നേതൃത്വം പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ തങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നുവെന്നും, പോലീസ് തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയായിരുന്നുവെന്നുമാണ് സംഭവത്തിനു ശേഷം ‘ക്രൈസ്റ്റ് ദി കിംഗ്’ ദേവാലയം തങ്ങളുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. സംഭവത്തിനു ശേഷം പോലീസും, ന്യൂ സ്കോട്ട്ലന്റ് യാര്‍ഡും ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയും, പഠിക്കുയും ചെയ്തുവെന്ന് പറഞ്ഞ പോലീസ് നേതൃത്വം തങ്ങളുടെ നടപടി നിരവധിപേരെ അസ്വസ്ഥരാക്കിയെന്ന്‍ സമ്മതിച്ചു ഖേദം പ്രകടിപ്പിക്കുകയായിരിന്നു. ക്രൈസ്റ്റ് ദി കിംഗ് ഇടവകയും പോലീസും തമ്മില്‍ അഗാധവും നീണ്ടുനില്‍ക്കുന്നതുമായ ഒരു പുതിയ ബന്ധത്തിന് ഇന്ന്‍ തുടക്കം കുറിക്കുകയാണെന്നും പോലീസ് മേധാവി ആന്‍ഡി വാഡി പറഞ്ഞു.

ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയത് ഇടവകയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെങ്കിലും ഉദ്യോഗസ്ഥര്‍ ഖേദപ്രകടനം നടത്തിയതില്‍ നന്ദി അറിയിക്കുന്നതായി ഇടവക വികാരി ഫാ. വ്ലാഡിസ്ലോ വൈസാക്ജ്കി പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യത്തെ മാനിക്കുന്ന, പരസ്പര ബഹുമാനത്തോടു കൂടിയ ഒരു നീണ്ട ബന്ധത്തിനായി ഇടവകയും പോലീസ് സേനക്ക് നേരെ കരം നീട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിലെയും, വെയിൽസിലെയും പോളിഷ് കാത്തലിക് മിഷന്റെ ഭാഗമായുള്ള ദേവാലയത്തില്‍ നടന്ന പോലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »