News - 2025
ഇറാക്കി അഭയാർത്ഥി പ്രശ്നത്തിൽ ലോക നിശബ്ദതയെ അപലപിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 07-08-2015 - Friday
ക്രിസ്തുമത വിശ്വാസികൾക്കും മറ്റു മതന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന ലോകത്തെയോർത്ത് താൻ ഖേദിക്കുന്നതായി മാർപാപ്പ പറഞ്ഞു.
ആയിരക്കണക്കിന് വരുന്ന ക്രിസ്തുമത വിശ്വാസികളും യെസ്ഡികളും (Yazidism- ഒരു പൗരാണിക മതം' ഇപ്പോൾ മതന്യൂനപക്ഷം. ഇറാക്കിലെ നിനേവ സമതലങ്ങളിൽ വസിക്കുന്നവർ) സ്വന്തം നാടും വീടുമുപേക്ഷിച്ചു പാലായനം ചെയ്യാനിടയാക്കിയ മ്യുസ്ലീം തീവ്രവാദികളുടെ ആക്രമണം കഴിഞ്ഞ് ' ഒരു വർഷം തികഞ്ഞിരിക്കുന്ന ഈ വേളയിൽ ലോക ജനതയും ലോക രാജ്യങ്ങളും കൂടുതൽ സംവേദനക്ഷമമാകണമെന്നും പ്രതികരണ ശേഷി നഷ്ടപ്പെടുത്താതെ മതഭ്രാന്തന്മാരുടെ കൊടും ക്ര്യൂരതകൾക്കെതിരെ അണിനിരക്കണമെന്നും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.
ഉത്തര ഇറാക്കിലെ "നിനേവ'' സമതലങ്ങളിൽ നിന്നും 2014- ഓഗസ്റ്റിൽ ജോർദ്ദാനിലേക്ക് പാലായനം ചെയ്യേണ്ടിവന്ന ക്രിസ്തുമത വിശ്വാസികൾക്ക് അയച്ച സന്ദേശത്തിലാണ് പിതാവ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.
UN ഹൈകമ്മീഷന്റെ കണക്കനുസരീച്ച്, 57000 ഇറാക്കികളാണ് ഇപ്രകാരം നാടും വീടും വിട്ട് ജോർഡാനിലേക്ക് പാലായനം ചെയ്യേണ്ടിവന്നത്.
വത്തിക്കാനിൽ ആഗസ്റ്റ് - 6 - ന് പ്രകാശനം ചെയ്ത എഴുത്തിൽ, യേശുവിന് വേണ്ടി പീഠിതരായ ആ സഹോദരീ സഹോദരന്മാരെ കണ്ട് കണ്ണ് തിരിച്ച് കളയാതെ, അവർക്ക് അഭയം നൽകിയ ജോർദ്ദാനിലെ നല്ലവരായ ജനങ്ങളോട് പരിശുദ്ധ പിതാവ് നന്ദി പറഞ്ഞു.
ജോർദ്ദാനിലെ ക്രിസ്തീയ സമൂഹം തങ്ങളുടെ ഇറാക്കി സഹോദരർക്ക് സ്നേഹപൂർവ്വം അഭയം കൊടുക്കുക വഴി, അവരുടെ കൊടിയ ദുരന്തത്തിൽ പങ്ക് ചേരുകയാണെന്നും അത് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ വിളമ്പരമാണെന്നും മാർപാപ്പ എഴുത്തിൽ രേഖപ്പെടുത്തി.
ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫ്രസിന്റെ സെക്രട്ടറി ജനറലായ. Nunzio Galantino തിരുമേനി ജോർദ്ദാനിലെ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കാൻ പോയപ്പോളാണ് സാന്ത്വനത്തിന്റെയും പ്രോൽസാഹനത്തിന്റെയുമായ മാർപാപ്പയുടെ ഈ എഴുത്ത് അഭയാർത്ഥി ക്യാമ്പിൽ എത്തിച്ചത്. പീഠിപ്പിക്കപ്പെടുന്ന ക്രിസ്തീയ സമൂഹത്തിന്റെ കൂട്ട പാലായനത്തിന്റെ ഓർമ്മയ്ക്കായി നടത്തുന്ന ഒരു പ്രാർത്ഥനാ സംഗമത്തിലും തിരുമേനി പങ്കെടുത്തു.
Galantino തിരുമേനിയുടെ ജോർദ്ദാനിലേക്കുള്ള യാത്ര, കൊടിയ പീഠനങ്ങൾ സഹിച്ച് നാടും വീടും ഉപേക്ഷിച്ചു പോകേണ്ടിവന്ന ആ ക്രിസ്തീയ സഹോദരർക്ക് തന്റെ സ്നേഹവും പ്രത്യാശയുടെ പ്രാർത്ഥനയും എത്തിച്ചു കൊടുക്കുവാനുള്ള ഒരു അവസരം ഒരുക്കിത്തന്നതായി ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ കാലങ്ങളിൽ നീചവും മനുഷ്യത്വഹീനവും വിവരണാതീതവുമായ പീഠനം ക്രൈസ്തവ സമൂഹത്തിനും മറ്റ് മതന്യൂനപക്ഷങ്ങൾക്കും നേരെ അരങ്ങേറുന്നതായി മാർപാപ്പ ഖേദപൂർവ്വം അനുസ്മരിച്ചു.
"അതിനു നേരെ ലോകം കണ്ണടയ്ക്കുന്നത് പരിതാപകരമാണ് "
"മത ഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും" ബലിയാടുകളാണ് ഇവർ. കർത്താവിനോടുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുന്നവർ."
തന്റെ സന്ദേശം ക്രിസ്തുവിനു വേണ്ടി പീഠനം ഏറ്റുവാങ്ങുന്ന ജോർദ്ദാനിലെ അഭയാർത്ഥി സഹോദരർക്ക് പ്രചോദനവും പ്രത്യാശയും നൽകട്ടെയെന്ന പ്രാർത്ഥനയോടെ പരിശുദ്ധ പിതാവ് കത്ത് ഉപസംഹരിച്ചു.
