News - 2024
ഗര്‍ഭഛിദ്രത്തിനെതിരെ മുന്നോട്ട്: മൂന്നു അബോര്‍ഷന്‍ നിയന്ത്രണ ബില്ലുകളില്‍ ഒപ്പുവെച്ച് മൊണ്ടാന ഗവര്‍ണര്‍
പ്രവാചക ശബ്ദം 27-04-2021 - Tuesday
ഹെലേന, മൊണ്ടാന: അമേരിക്കയിലെ മൊണ്ടാന സംസ്ഥാനത്ത് ഗർഭഛിദ്രത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന മൂന്നു ബില്ലുകളില്‍ മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ഗിയാന്‍ഫോര്‍ട്ടെ ഇന്നലെ ഒപ്പുവെച്ച് നിയമമാക്കി. ഗര്‍ഭധാരണത്തിന് ശേഷം 20 ആഴ്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ഭ്രൂണഹത്യയെ നിരോധിച്ചുകൊണ്ടുള്ള നിയമവും ഗര്‍ഭഛിദ്രത്തിന് മുന്‍പ് സ്ത്രീകള്‍ക്ക് അള്‍ട്രാ സൗണ്ട് സ്കാന്‍ കാണുവാനുള്ള അവസരം ഒരുക്കണമെന്ന നിയമവും അബോര്‍ഷന്‍ ഗുളികകള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ളതുമാണ് ത്രിവിധ ബില്ലുകള്‍. റിപ്പബ്ലിക്കന്‍ പ്രതിനിധികളുടേയും പ്രോലൈഫ് പ്രവര്‍ത്തകരുടേയും ആഹ്ലാദാരവങ്ങള്‍ക്ക് നടുവിലാണ് ഗിയാന്‍ഫോര്‍ട്ടെ ഈ ബില്ലുകളില്‍ ഒപ്പുവെച്ചത്.
ബില്ലുകളില്‍ ഒപ്പുവെച്ച ശേഷം “ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്” എന്ന്‍ ഗിയാന്‍ഫോര്‍ട്ടെ ട്വീറ്റ് ചെയ്തു. ജീവനെ സംരക്ഷിച്ചതിനാല്‍ ഈ ദിവസം സംസ്ഥാന ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തുമെന്നും ട്വീറ്റില്‍ പറയുന്നു. സ്ത്രീകളുടെ ആരോഗ്യവും, സുരക്ഷയും, വേദനയറിയാറായ ഭ്രൂണങ്ങളുടെ സംരക്ഷണവും ഈ ബില്ലുകള്‍ ഉറപ്പു വരുത്തുമെന്നു റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളില്‍ സമാനമായ നീക്കങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മുന്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍ വീറ്റോ അധികാരം ഉപയോഗിച്ച് ബില്ല് റദ്ദാക്കുകയായിരുന്നു പതിവ്. അതിനാല്‍ ഗവര്‍ണ്ണറുടെ ഇപ്പോഴത്തെ നടപടി റിപ്പബ്ലിക്കന്‍ പ്രതിനിധികളുടേയും, പ്രോലൈഫ് പ്രവര്‍ത്തകരുടേയും വിജയമായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. ഒക്ലഹോമയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റും ഇക്കഴിഞ്ഞ തിങ്കളാഴ്ച അബോര്‍ഷന്‍ നിയന്ത്രണ ബില്ലുകള്‍ ഒപ്പുവെച്ച് നിയമമാക്കിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക