Seasonal Reflections - 2025
എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവ്
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 21-05-2021 - Friday
എല്ലാവരെയും സ്നേഹിക്കുന്ന യൗസേപ്പിതാവിൻ്റെ സ്നേഹത്തിന് രണ്ടു തലങ്ങൾ ഉണ്ട്. സ്വീകരിക്കുന്നതിനേക്കാൾ നൽകുക എന്ന്നായരുന്നു ഒന്നാമത്തെ തലം. ദൈവ പിതാവിൻ്റെ സ്നേഹം നിരന്തരം അനുഭവിച്ചിരുന്ന യൗസേപ്പിതാവ് തനിക്കു ലഭിച്ച സ്നേഹം നിരന്തരം മറ്റുള്ളവരോടു സംവേദനം ചെയ്തുകൊണ്ടിരിരുന്നു. സ്നേഹം മറ്റുള്ളവർക്കു അളവുകളോ പരിധികളോ ഇല്ലാതെ കൊടുക്കുക എന്നതായിരുന്നു യൗസേപ്പിതാവിൻ്റെ ജീവിത ശൈലി. രണ്ടാമതായി, വാക്കുകളേക്കാൾ പ്രവർത്തികളിലാണ് സ്നേഹം അടങ്ങിയിരിക്കുന്നത് യൗസേപ്പിതാവ് ഉറച്ചു വിശ്വസിച്ചിരുന്നു.
നിശബ്ദനായിരുന്നുകൊണ്ടു ജീവദായകമായ സ്നേഹം പ്രവർത്തികളിലൂടെ അവൻ തിരുകുടുംബത്തിലും മറ്റുള്ളവർക്കും ആവോളം നൽകി. അമൂല്യവും ആദരണീയവുമായ മാനുഷിക വികാരമായ സ്നേഹത്തെ ദൈവീകതയുടെ തലത്തിലേക്കു നിരന്തരം ഉയർത്തിയാണ് യൗസേപ്പിതാവ് എല്ലാവരെയും സ്നേഹിക്കുന്ന പിതാവും എല്ലാവരും സ്നേഹിക്കുന്ന പിതാവുമായി തീർന്നത്.
