Seasonal Reflections - 2024

വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 26-06-2021 - Saturday

ഇന്നു ജൂൺ 26ാം തീയതി ഒപ്പൂസ് ദേയിയുടെ സ്ഥാപകനായ വിശുദ്ധ ജോസ് മരിയ എസ്ക്രീവയുടെ തിരുനാൾ ദിനമാണ്. 1902 സ്പെയിനിലെ ബാർബാസ്ട്രോയിൽ ജനിച്ച ജോസ് മരിയ 1925ൽ പുരോഹിതനായി അഭിഷിക്തനായി. സാധാരണ ജീവിതത്തിൽ വിശുദ്ധി പടർത്തുവാനുള്ള സാർവ്വത്രിക ആഹ്വാനവുമായി 1928 ലാണ് ഒപ്പൂസ് ദേയി സ്ഥാപിതമായത്. 1975 ൽ എഴുപത്തിമൂന്നാമത്തെ വയസ്സിൽ നിര്യാതനായി. 2002 ഒക്ടോബർ ആറാം തിയതി ജോൺ പോൾ രണ്ടാമൻ പാപ്പ എസ്ക്രീവയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വിശുദ്ധ യൗസേപ്പിതാവിനോടു പ്രത്യേക ഭക്തിപുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജോസ് മരിയ. തന്റെ സംഘത്തിലെ അംഗങ്ങളെ അദ്ദേഹം ഇപ്രകാരം ഉപദേശിച്ചിരുന്നു.

"വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക, അവനെ പൂർണ്ണ മനസ്സോടും ആത്മാവോടും കൂടെ സ്നേനേഹിക്കുക കാരണം അവൻ ഈശോയോടും പരിശുദ്ധ കന്യകാമറിയത്തെയും അത്യധികം സ്നേഹിച്ച വ്യക്തിയും ദൈവത്തോട് ഏറ്റവും അടുത്തു വസിച്ച ആളുമാണ്. പരിശുദ്ധ അമ്മ കഴിഞ്ഞാൽ ദൈവത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് യൗസേപ്പിതാവാണ്".

വി. ജോസ് മരിയ തുടർന്നു: "യൗസേപ്പിതാവ് നമ്മുടെ സ്നേഹം അർഹിക്കുന്നു, അവനെ അറിയുന്നതുവഴി നിനങ്ങൾക്കു നന്മ കൈവരും കാരണം അവൻ ആത്മീയ ജീവിതത്തിൻ്റെ ഗുരുനാഥനും ദൈവത്തിൻ്റെയും ദൈവമാതാവിൻ്റെയും മുമ്പിൽ വലിയ അധികാരമുള്ളവനുമാണ്. " വിശുദ്ധ ജോസ് മരിയ എസ്ക്രീക്രീവയെപ്പോലെ വിശുദ്ധ യൗസേപ്പിതാവിനെ ധാരാളാമായി നമുക്കു സ്നേഹിക്കാം.


Related Articles »