Seasonal Reflections - 2024

യൗസേപ്പിതാവിന്റെ SJC

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 16-07-2021 - Friday

കോട്ടയം അതിരൂപതയിലെ കൈപ്പുഴയിൽ 1928 ജൂലൈ മൂന്നാം തീയതി പൂതത്തിൽ തൊമ്മിയച്ചനാൽ സ്ഥാപിതമായ ഒരു സന്യാസിനി സമൂഹമാണ് Sisters of St. Joseph's Congregation (SJC). അവന്റെ മഹത്വത്തിന്റെയും കരുണയുടെയും ശുശ്രൂഷയിൽ ജീവിക്കുക എന്നതാണ് വിശുദ്ധ യൗസേപ്പിതാവിന്റെ സ്വർഗ്ഗീയ മധ്യസ്ഥതയിൽ സ്ഥാപിതമായിരിക്കുന്ന ഈ സമർപ്പിത സമൂഹത്തിന്റെ ആപ്തവാക്യം.

യൗസേപ്പിതാവിന്റെ മൂന്നു സ്വഭാവ സവിശേഷതകൾ ഈ സന്യാസ സമൂഹത്തിന്റെ പേരിൽത്തന്നെയുണ്ട്. Solitude ( ഏകാന്തത ) Justice (നീതി) Compassionate Love ( അനുകമ്പാർദ്ര സ്നേഹം ) എന്നിവയാണവ. തീവ്രമായ ഏകാന്തതയിൽ ദൈവൈക്യത്തിലായിരുന്ന യൗസേപ്പിതാവ് ദൈവ നീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ അനുകമ്പാർദ്രമായ സ്നേഹമായി സ്വയം മാറുകയാണ് ചെയ്തത്. ഈ ചൈതന്യം തന്നെയാണ് ഈ അർപ്പിത സഭയിലെ സന്യാസിനികൾ അശരണർക്കും ആലംബഹീനർക്കുമായി തിരിച്ചു നൽകുന്നത്.

വെല്ലുവിളികൾ നിറഞ്ഞ ലോകത്തിൽ മറ്റുള്ളവരെ മുറിപ്പെടുത്താതെ അപകീർത്തിപ്പെടുത്താതെ ജീവിക്കണമെങ്കിൽ യൗസേപ്പിതാവിന്റെ മുകളിൽ പറഞ്ഞ മൂന്നു ഗുന്നങ്ങളും നാം സ്വന്തമാക്കണം.


Related Articles »