Seasonal Reflections - 2024
യൗസേപ്പിതാവിനെ ആത്മീയ പിതാവായി സ്വീകരിച്ച വിശുദ്ധൻ
ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 03-08-2021 - Tuesday
ആഗസ്റ്റു മാസം മൂന്നാം തീയതി തിരുസഭ ദിവ്യകാരുണ്യ ഭക്തിയുടെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡിന്റെ (1811-1868) തിരുനാൾ ആഘോഷിക്കുന്നു .വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും വിശ്വസ്തനായ ഭക്തരിൽ ഒരാളായി അറിയപ്പെട്ടിരുന്ന പീറ്റർ യൗസേപ്പിതാവിനോടുള്ള ഭക്തി നിലനിർത്തേണ്ട ആവശ്യകതയെപ്പറ്റി അടിവരയിട്ടു പറയുവാനായി വിശുദ്ധ യൗസേപ്പിതാവിന്റെ മാസം The Month of St Joseph എന്ന പേരിൽ ഒരു പുസ്തകം രചിക്കുകയുണ്ടായി രചിച്ചട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതവും പുണ്യങ്ങളും അനുകരിക്കാൻ സഹായകരമായ 31 ധ്യാന വിചിന്തനങ്ങൾ അടങ്ങിയതാണ് ഈ ചെറുഗ്രന്ഥം.
യൗസേപ്പിതാവിനെ ആത്മീയ നിയന്താവായി സ്വീകരിച്ചുകൊണ്ട് പീറ്റർ ജൂലിയൻ ഇപ്രകാരം എഴുതി: “ഞാൻ എന്നെത്തന്നെ നല്ലവനായ എന്റെ ആത്മീയ പിതാവ് യൗസേപ്പിതാവിനു സമർപ്പിക്കുന്നു. എൻ്റെ ആത്മാവിനെ ഭരിക്കുവാനും, ഈശോയും മറിയവും അങ്ങു ഉൾപ്പെടുന്ന ആത്മീയ ജീവിതം എന്നെ പഠിപ്പിക്കുവാനും നിന്നെ ഞാൻ തിരഞ്ഞെടുക്കുന്നു." ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായെപ്പോലെ പ്രാർത്ഥിക്കാൻ പഠിക്കാൻ ഒരു വ്യക്തി ആരെയും കണ്ടെത്തുന്നില്ലങ്കിൽ അവൻ ഭാഗ്യപ്പെട്ട യൗസേപ്പിതാവിനെ നിയന്താവായി സ്വീകരിക്കട്ടെ, അവനു ഒരിക്കലും വഴി തെറ്റുകയില്ല എന്നു പീറ്റർ ജൂലിയൻ എയ്മാര്‍ഡ് തന്റെ പക്കൽ ആത്മീയ ഉപദേശത്തിനായി എത്തുന്നവരോട് ഉപദേശിക്കുമായിരുന്നു.
ആത്മീയ ജീവിതത്തിൽ പുരോഗമിക്കാൻ ആഗ്രഹിക്കുന്ന ആർക്കും യഥേഷ്ടം സമീപിക്കാവുന്ന ആത്മീയ നിയന്താവാണ് യൗസേപ്പിതാവ് അവനെ സമീപിക്കുന്ന ആരും നിരാശരാവുകയില്ല എന്നതാണ് അനേകം വിശുദ്ധരുടെ ജീവിതം നമുക്കു തരുന്ന ഉറപ്പ്. ഭയമില്ലാതെ യൗസേപ്പിതാവിനെ സമീപിക്കു ജീവിതം പ്രത്യാശഭരിതവും സന്തോഷദായകവുമാക്കും.