Seasonal Reflections - 2025
ഭയപ്പെടേണ്ടതില്ല യൗസേപ്പിതാവ് നമ്മോടൊപ്പമുണ്ട്
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 18-08-2021 - Wednesday
പത്തൊമ്പതാം നൂറ്റാണ്ടിലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും വലിയ അപ്പസ്തോലയെന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ വിശേഷിപ്പിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വാഴ്ത്തപ്പെട്ട പെത്രായാണ് 1845-1906 (Petra of St Joseph) ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. പെത്രായുടെ ജ്ഞാനസ്നാന നാമം അന്ന ജോസഫാ എന്നായിരുന്നു. ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മമാരുടെ (Congregation of the Mothers of Abandoned ) എന്ന പേരിൽ ഒരു സമർപ്പിത സമൂഹത്തിനു 1883 ൽ അവൾ രൂപം നൽകി. വിശുദ്ധ യൗസേപ്പിതാവിനോടുള്ള അഗാധമായ അവൾ സ്ഥാപിച്ച എല്ലാ ഭവനങ്ങളിലും ചാപ്പലുകളിലും നമുക്കു കാണാൻ കഴിയും, പ്രത്യേകിച്ച് സെപ് യിനിലെ ബാഴ്സലോണയിലെ മലമുകളിൽ നിർമ്മിച്ച വിശുദ്ധ യൗസേപ്പിൻ്റെ നാമത്തിലുള്ള രാജകീയ ദൈവാലയം (The Royal of Saint Joseph of the Mountain) ഇതിനു മകുടോദാഹരണമാണ്.
"ശാന്തമായിരിക്കുക ഭയപ്പെടേണ്ടതില്ല കാരണം യൗസേപ്പിതാവ് നമ്മോടൊപ്പമുണ്ട് അവൻ നമ്മളെ സഹായിക്കും." എന്നു കൂടെക്കൂടെ മദർ തൻ്റെ സഹോദരിമാരെ ധൈര്യപ്പെടുത്തുമായിരുന്നു. 1994 ഒക്ടോബർ പതിനാറാം തീയതി മദർ പെത്രോയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചുകൊണ്ടു ജോൺ പോൾ രണ്ടാമൻ പാപ്പ ഇപ്രകാരം പറഞ്ഞു: "നമ്മൾ വിശുദ്ധ യൗസേപ്പിൻ്റെ കാലത്താണ് എത്തിയിരിക്കുന്നത്, മറിയത്തിൻ്റെ ഏറ്റവും നിർമ്മലനായ ജീവിത പങ്കാളിയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നത് അവൾക്കു കൂടുതൽ സന്തോഷം നൽകുമെന്ന് എനിക്കറിയാം."
യൗസേപ്പിതാവിന്റെ വർഷത്തിൽ യൗസേപ്പിതാവിനൊപ്പം നടന്ന് ഭയത്തെ നമുക്കു ദൂരെയകറ്റാം.
