India - 2024

ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ വിയോഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു

പ്രവാചകശബ്ദം 15-09-2021 - Wednesday

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാര്‍ഥസേവനം ജീവിതശൈലിയാക്കിയ ഓസ്കര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച നേതാവാണെന്നു കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.

മുന്‍ കേന്ദ്രമന്ത്രി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്, ലോക്സഭയിലെയും രാജ്യസഭയിലെയും അംഗം എന്നീ നിലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം അദ്ദേഹം നടത്തി. വിശ്വസ്തത അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട ജീവിതഗുണമാണ്. പൊതുപ്രവര്‍ത്തകനായി വിവിധ മേഖലകളില്‍ ഉന്നതിയില്‍ വ്യാപരിച്ചപ്പോഴും ദൈവവിശ്വാസവും സഭാ സ്നേഹവും അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നു.

അദ്ദേഹത്തെ പലതവണ നേരില്‍ കാണാന്‍ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും കര്‍ദിനാള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളുമെല്ലാം എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം പകരുന്ന വിധത്തിലായിരുന്നു. തന്റെ പ്രാര്‍ഥനയും അനുശോചനവും അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും അറിയിച്ച കര്‍ദ്ദിനാള്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »