Seasonal Reflections - 2024
ജോസഫ്: മഹത്വത്തോടെ ആകാശവിതാനങ്ങളെ തൊട്ടവൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചകശബ്ദം 08-10-2021 - Friday
ഒക്ടോബർ എട്ടാം തീയതി ഇന്ത്യൻ വായു സേനയുടെ (Indian Air Force) ദിനമായി ആചരിക്കുന്നു. 1932 ഒക്ടോബർ മാസം എട്ടാം തീയതി ബ്രിട്ടനിലെ റോയൽ എയർ ഫോഴ്സിനെ സഹായിക്കാൻ ഇന്ത്യൻ വായുസേന ആരംഭിച്ചു. ഇന്ത്യൻ വായുസേനയുടെ ആപ്തവാക്യം മഹത്വത്തോടെ ആകാശ വിതാനങ്ങളെ തൊടുക (touch the sky with glory) എന്നതാണ്.
ഭൂമിയിൽ സ്വർഗ്ഗീയ പിതാവിൻ്റെ പ്രതിനിധിയായി തൻ്റെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റിയ യൗസേപ്പിതാവ് മഹത്വത്തോടെ സ്വർഗ്ഗത്തിൻ്റെ അംഗീകാരത്തിനു പാത്രീഭൂതനായ വ്യക്തിയാണ്. സ്വർഗ്ഗത്തിൽ തൻ്റെ മഹത്വം വർദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു ഭൂമിയിലെ അവൻ്റെ കടമകളും ഉത്തരവാദിത്വങ്ങളും.
സ്വർഗ്ഗരാജ്യം ലക്ഷ്യ വച്ചു കൊണ്ടുള്ളതാകണം നമ്മുടെ ഈ ഭൂമിയിലെ ജീവിതവും ദൗത്യവും. ഭൂമിയിലെ ചെറിയ പിടിവാശികളും ദുരഭിമാനവും സ്വാർത്ഥതയും കൈവെടിഞ്ഞാൽ സ്വർഗ്ഗത്തിൻ്റെ മഹത്വത്തിനു നമുക്കും അർഹരാകാമെന്നു യൗസേപ്പിതാവു നമ്മെ പഠിപ്പിക്കുന്നു.