Meditation. - June 2024
നാമായിരിക്കുന്ന അവസ്ഥയില്‍ ക്രിസ്തുവിനെ മഹത്വപ്പെടുത്തുക.
സ്വന്തം ലേഖകന്‍ 22-06-2016 - Wednesday
"യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ'' (മത്തായി 16:24).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 23
യേശു ക്രിസ്തു എനിക്കു ആരാണെന്ന പുസ്തകത്തെ പറ്റി വീണ്ടും നമ്മുക്ക് വിചിന്തനം നടത്താം. ക്രിസ്തുവിന്റെ പ്രബോധങ്ങള്‍ക്ക് അനുകൂലമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞുകൊണ്ട് ഒരു നിയമജ്ഞന്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
''എന്റെ വഴികാട്ടിയും, എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനവും ഈ കാലത്തിന് ഏറ്റവും പ്രസക്തനുമായവനാണ് യേശു. യേശുവെന്ന എന്റെ യജമാനന്റെ ഈ വാക്കുകള്‍ എക്കാലത്തും ഞാന്‍ മനസ്സില്‍ സൂക്ഷിക്കും. ആര്‍ക്കും രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ കഴിയുകയില്ല; കാരണം, ഒന്നുകില്‍ അവന്‍ ഒരാളെ വെറുക്കുകയും, മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും, അല്ലെങ്കില്‍ ഒരാളിനോട് പറ്റിച്ചേരുകയും മറ്റവനെ കാണാതിരിക്കുകയും ചെയ്യും. എന്റെ അഭിമാനം പാലിക്കുവാനും, എന്റെ ജോലിയിലും, ഭവനത്തിലും, എന്റെ സുഹൃത്തുക്കളുടേയും പരിചയക്കാരുടേയുമിടയില്‍ ഞാനായിരിക്കുവാനും എന്നെ പ്രേരിപ്പിക്കുന്നത് അവിടുത്തെ വചനമാണ്. എന്റെ ദൈവത്തോട് എന്നും നന്ദിയുള്ളനായിരിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു. അതിന്റെ അര്‍ത്ഥം ഏത് സമയത്തും, ഏത് സ്ഥലത്തും, പരസ്യമായിട്ടായാലും, സ്വകാര്യമായിട്ടായാലും ക്രിസ്തുവിനെ ബഹുമാനിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്നാണ്".
ക്രിസ്തു മാര്‍ഗ്ഗം സ്വീകരിക്കുന്നത് തങ്ങള്‍ക്ക് എളുപ്പമല്ലെന്നാണ് കത്തയച്ചവരില്‍ ഭൂരിഭാഗവും തുറന്ന് എഴുതിയിരിക്കുന്നത്. പ്രയാസങ്ങള്‍ അടിക്കടി ഉണ്ടാകുമ്പോള്‍ നാമൊരുത്തര്‍ക്കും കുരിശ് ദിനം തോറും എടുക്കേണ്ടതായിവരുന്നു. അവിടുന്ന് നല്‍കുന്ന കുരിശുകള്‍ക്ക് മുന്‍പില്‍ നാം ശിരസ്സ് നമിക്കുമ്പോള്‍, ഒരു യഥാര്‍ത്ഥ യജമാനന്റെ ശിഷ്യനാണെന്ന് ഞാന്‍ അനുഭവിച്ച് അറിയുന്നു.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.