Purgatory to Heaven. - June 2024

തന്റെ അമ്മയാല്‍ ആത്മാക്കളെ സമ്മാനിക്കപ്പെടുമ്പോള്‍ യേശു എത്രമാത്രം സന്തോഷവാനായിരിക്കും

സ്വന്തം ലേഖകന്‍ 26-06-2024 - Wednesday

“സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം” (വെളിപാട് 12:1).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-26

"തന്റെ അമ്മയാല്‍ ആത്മാക്കളെ സമ്മാനിക്കപ്പെടുമ്പോള്‍ യേശു എത്രമാത്രം സന്തോഷവാനായിരിക്കും എന്ന് ആലോചിച്ചു നോക്കൂ. മാതാവ്‌ തന്റെ അചഞ്ചലമായ വിശ്വാസത്തിൽ നിന്നും ഉളവാകുന്ന ഫലങ്ങളാൽ അവരെ സംരക്ഷിക്കുകയും, തന്റെ വിശുദ്ധിയുടെ പരിമളം അവര്‍ക്ക്‌ നല്‍കുകയും, തന്റെ ശുദ്ധിയുടെ നിഷ്കളങ്കതയും, അവളുടെ കാരുണ്യമാകുന്ന വെളുത്ത ഉടയാടയും അവര്‍ക്ക്‌ നല്‍കുകയും ചെയ്യുന്നു എന്നതാണിതിനു കാരണം.

ഏതെങ്കിലും വിധത്തിലുള്ള പാപത്തിന്റെ കറ ആത്മാവില്‍ അവശേഷിക്കുകയാണെങ്കില്‍, അവള്‍ തന്റെ മാതൃത്വപരമായ കരങ്ങളാല്‍ അത് തുടച്ച് മാറ്റുകയും, സ്വര്‍ഗ്ഗത്തിലെ നിത്യാനന്ദത്തിലേക്ക്‌ പ്രവേശിക്കുവാന്‍ വേണ്ട തിളക്കം നമുക്ക്‌ നല്‍കുകയും ചെയ്യുന്നു. പരിശുദ്ധ മാതാവിനോടുള്ള ഭക്തിയില്‍, അവളുടെ അമലോത്ഭവ ഹൃദയത്തിനടുത്തു നിന്നുകൊണ്ട് മരിക്കുന്നവര്‍ അനുഗ്രഹീതരാണ്. അവര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍ വിശ്രമം കണ്ടെത്തുകയും, അവളുടെ നന്മകള്‍ അവരെ അനുഗമിക്കുകയും ചെയ്യും”

(ഡോ. തോമസ്‌ പെട്രിസ്കോ, ഗ്രന്ഥരചയിതാവ്‌).

വിചിന്തനം:

ആരാധനയിലും, യാചനകളിലും മുഴുവന്‍ ഹൃദയത്തോടുകൂടി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക. അത് തീര്‍ച്ചയായും ദൈവത്തെ സന്തോഷിപ്പിക്കും.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »