News - 2025

സൈപ്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ ഗ്രീസില്‍

പ്രവാചകശബ്ദം 05-12-2021 - Sunday

ആഥന്‍സ്: രണ്ടു ദിവസത്തെ സൈപ്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ ഗ്രീസില്‍. ഇന്നലെ ഉച്ചയ്ക്കാണു ഗ്രീസിലെ ആഥന്‍സില്‍ വിമാനമിറങ്ങിയത്. വിദേശകാര്യമന്ത്രി നിക്കോസ് ഡെന്‍ഡിയാസ് മാര്‍പാപ്പയെ സ്വീകരിച്ചു. പതിവ് സൈനികോപചാരങ്ങൾക്കും വിവിധ പ്രതിനിധിസംഘങ്ങളുടെ പരിചയപ്പെടുത്തലുകൾക്കും ശേഷം, 11.35-ഓടെ പാപ്പാ വിമാനത്താവളത്തിൽനിന്നും മുപ്പത്തിയൊന്ന് കിലോമീറ്ററുകൾ അകലെ ഏഥൻസിലുള്ള രാഷ്ട്രപതിഭവനിലേക്ക് യാത്രതിരിച്ചു. പ്രസിഡന്റ് കാതറീന, പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്‌സോതാക്കീസ് എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.

വലതുപക്ഷ പ്രാദേശികവാദവും അധികാരകേന്ദ്രീകരണവും യൂറോപ്പിലും ലോകത്തെ ഇതരഭാഗങ്ങളിലും ജനാധിപത്യത്തിനു ഭീഷണി ഉയര്‍ത്തുന്നതായി പ്രസിഡന്റ് കാതറീന സക്കെല്ലാറോപൂലുവിന്റെ ഔദ്യോഗിക വസതിയില്‍ രാഷ്ട്രീയ, സംസ്‌കാരിക നേതാക്കളെയും നയതന്ത്രപ്രതിനിധികളെയും അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞു. പാപ്പായുടെ പ്രഭാഷണത്തിന് ശേഷം, ഗ്രീസ് പ്രസിഡന്റും പാപ്പായും അവിടെയുള്ള ബൈസന്റൈൻ ശാലയിൽ എത്തുകയും പ്രധാന അതിഥികൾ ഓർമ്മക്കുറിപ്പുകൾ എഴുതുന്ന ഗ്രന്ഥത്തിൽ ഒപ്പിടുകയും, പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.



ഉച്ചയ്ക്കുശേഷം മാര്‍പാപ്പ ഗ്രീസിലെ ഓര്‍ത്തഡോക്‌സ് സഭാ മേധാവിയും ആഥന്‍സ് ആര്‍ച്ച്ബിഷപ്പുമായ ഹിരോണിമസ് രണ്ടാമനെ അദ്ദേഹത്തിന്റെ അരമനയില്‍ സന്ദര്‍ശിച്ചു. അതിനുശേഷം കത്തോലിക്കാ ബിഷപ്പുമാര്‍, വൈദികര്‍ മുതലായവരെ കണ്ടു. വൈകിട്ട് ജെസ്യൂട്ട് സഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്നു മാര്‍പാപ്പ അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ഇടത്താവളമായ ലെസ്‌ബോസ് ദ്വീപ് സന്ദര്‍ശിക്കും.

നേരത്തെ സൈപ്രസില്‍ നിന്ന്‍ ഗ്രീസിലേക്ക് പാപ്പയെ യാത്രയയ്ക്കാന്‍ സൈപ്രസിന്റെ പ്രസിഡന്‍റ് നിക്കോസ് വിമാനത്താവളത്തില്‍ നേരിട്ടു എത്തിയിരിന്നു. ഇന്നലെ രാവിലെ 6.30-ന് അപ്പസ്തോലിക് നൂൺഷ്യേച്ചറിൽ വിശുദ്ധ ബലിയർപ്പിച്ച പാപ്പാ, അവിടെയുള്ള ആളുകളോടും, നൂൺഷ്യേച്ചറിന്റെ അഭ്യുദയകാംക്ഷികളോടും യാത്രപറഞ്ഞ ശേഷമാണ് ലാർണക്കയിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക