Arts - 2024

മൂന്നു പതിറ്റാണ്ടിന് ശേഷം കാശ്മീരിലെ സെന്റ് ലൂക്‌സ് ദേവാലയ മണി മുഴങ്ങി

പ്രവാചകശബ്ദം 23-12-2021 - Thursday

ശ്രീനഗര്‍: കാശ്മീരിലെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ ശ്രീനഗറിലെ സെന്റ് ലൂക്‌സ് പള്ളി 30 വര്‍ഷത്തിനുശേഷം ആരാധനയ്ക്കായി ഇന്നു തുറക്കും. 125 വര്‍ഷം മുന്പു സ്ഥാപിക്കപ്പെട്ട പള്ളി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ(സിഎന്‍ഐ)യുടെ കീഴിലാണ്. പുനരുദ്ധരിച്ച പള്ളിയുടെ ഉദ്ഘാടനം ജമ്മു കാഷ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇന്നാണ് നിര്‍വ്വഹിക്കുന്നതെങ്കിലും ഇന്നലെ ബുധനാഴ്ച തന്നെ വിശ്വാസികള്‍ ദേവാലയത്തില്‍ എത്തിയിരിന്നു. 1990കളില്‍ കാഷ്മീരില്‍ തീവ്രവാദം ശക്തി പ്രാപിച്ചതിനെത്തുടര്‍ന്നു പള്ളി അടക്കുകയായിരിന്നു.

നഗരത്തിലെ ഡൽഗേറ്റ് ഏരിയയിലെ ശങ്കരാചാര്യ കുന്നിന്റെ താഴ്‌വരയിൽ ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിന് സമീപം സ്ഥിതി ചെയ്യുന്ന പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കാഷ്മീര്‍ ടൂറിസം വകുപ്പാണ് നടത്തിയത്. "സ്മാർട്ട് സിറ്റി പ്രോജക്ടിന്" കീഴിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. നവീകരണത്തിന് ശേഷം പള്ളി തുറക്കുന്നത് കാണുന്നതിൽ ക്രിസ്ത്യൻ സമൂഹത്തിന് സന്തോഷമുണ്ടെന്നും അഭിമാനകരമാണെന്നും സിഎന്‍ഐ സഭാ വക്താവ് കെന്നഡി ഡേവിഡ് രാജന്‍ പറഞ്ഞു. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »