Events - 2025
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നോമ്പുകാല യുവജന ധ്യാനം മാർച്ച് 18 മുതൽ 20 വരെ: രെജിസ്ട്രേഷൻ തുടരുന്നു
പ്രവാചകശബ്ദം 04-03-2022 - Friday
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി നോമ്പുകാല ധ്യാനം മാർച്ച് 18 മുതൽ 20 വരെ വെയിൽസിലെ കെഫെൻ ലീ പാർക്കിൽ വച്ച് നടത്തപ്പെടുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അനേകം യുവതീയുവാക്കളെ യഥാർത്ഥ ദൈവിക ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ താമസിച്ചുള്ള ധ്യാനമാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടത്തുന്നത് . ഇതിലേക്കുള്ള രെജിസ്ട്രേഷൻ തുടരുന്നു. afcmuk.org/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വലിയ നോമ്പിന്റെ ഒരുക്കമായി നടത്തപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ എല്ലാ യുവതീയുവാക്കളെയും ക്ഷണിക്കുന്നു.
** കൂടുതൽ വിവരങ്ങൾക്ക് :
ഡെന്ന 07443861520
മെൽവിൻ 07546112573.