Arts - 2024

സ്രാവിന്റെ പിടിയിൽനിന്നും യുവാവിനെ രക്ഷിച്ച വൈദികന് ഓസ്ട്രേലിയയുടെ ധീരത പുരസ്കാരം

പ്രവാചകശബ്ദം 30-03-2022 - Wednesday

മിഡ്‌ലാൻഡ്: സ്രാവിന്റെ പിടിയിൽനിന്നും യുവാവിനെ രക്ഷിച്ച കത്തോലിക്ക വൈദികനായ ഫാ. ലിയാം റയാന് ധീരതയ്ക്കുള്ള ഓസ്ട്രേലിയൻ പുരസ്കാരം. മിഡ്‌ലാൻഡ് സെന്റ് ജോൺ ഓഫ് ഗോഡ് പബ്ലിക് ഹോസ്പിറ്റലിലെ ചാപ്ലിനായ ഫാ. റയാൻ, ഓസ്ട്രേലിയന്‍ ഗവർണർ ജനറൽ ഡേവിഡ് ഹർലിയില്‍ നിന്ന്‍ ധീരതാ പുരസ്‌കാരം ഏറ്റുവാങ്ങും. അവാർഡ് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ യഥാർത്ഥത്തിൽ സഹാനുഭൂതിയുടെ പുറത്തു മാത്രമുള്ള പ്രവര്‍ത്തിയായിരിന്നു അതെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ബങ്കർ ബേയിൽ 2020 ജൂലൈ 31നാണ് അവാര്‍ഡിനു ആസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തായ ജസ് വൂൾഹൗസിനോടും, കുടുംബത്തോടുമൊപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഫാ. റയാൻ.

ഇതിനിടയില്‍ അഞ്ച് മീറ്റർ വലിപ്പമുള്ള ഒരു വലിയ സ്രാവ് സമീപത്തുണ്ടായിരുന്ന ഒരാളെ ആക്രമിക്കുന്നത് കാണുന്നത്. ഇതിനിടയിൽ സർഫിങ് ബോർഡിലും, ഫില്ലിന്റെ പാദത്തിലും സ്രാവ് കടിക്കുകയും, യുവാവിനെ കടലിന്റെ ആഴത്തിലേക്ക് വീഴ്ത്താൻ ശ്രമിക്കുകയും ചെയ്തു. ഫിൽ മമേർട്ട് എന്ന ഇര സർഫിങ് ബോർഡിന്റെ ഒരു ഭാഗം സ്രാവിന്റെ വായിലേക്ക് തള്ളി ഇറക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഫാ. റയാനും, സുഹൃത്തും, മറ്റൊരാളും കൂടി അവിടെ എത്തി അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.

ഇതിനെ ഒരു ദൈവിക ഇടപെടലായാണ് വൈദികന്‍ നോക്കികാണുന്നത്. യുവാവിന്റെ പ്രധാനപ്പെട്ട രക്തധമനിയിൽ ഭാഗ്യത്തിനാണ് സ്രാവ് കടിക്കാതിരുന്നതെന്നും ഈ വൈദികന്‍ പറയുന്നു. വൈദികനൊപ്പം രക്ഷാപ്രവർത്തകരായ മൂന്ന് പേർക്കും ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചു. 2021 സർഫ് ലൈഫ് സേവിംഗ് ഡബ്ല്യുഎയുടെ വാർഷിക കോസ്റ്റൽ ബ്രേവറി അവാർഡും അവർക്ക് ലഭിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »