Faith And Reason - 2024

വിശുദ്ധവാരം രക്ഷാകരം, കാഴ്ചക്കാരായി മാറാതെ തിരുകര്‍മ്മങ്ങളില്‍ സജീവ പങ്കാളിത്തം വേണം: പോളിഷ് മെത്രാന്റെ ആഹ്വാനം

പ്രവാചകശബ്ദം 12-04-2022 - Tuesday

വാര്‍സോ: വിശുദ്ധവാരം നമുക്ക് രക്ഷ നേടി തരുമെന്നും കാഴ്ചക്കാരായി മാറാതെ തിരുകര്‍മ്മങ്ങളില്‍ സജീവ പങ്കാളിത്തം വേണമെന്നും ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള പോളിഷ് മെത്രാൻ സമിതിയുടെ കമ്മീഷൻ അധ്യക്ഷൻ ബിഷപ്പ് പിയോറ്റർ ഗ്രിഗർ. ഓശാന തിരുനാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മെ പിതാവിനോട് ചേർക്കാൻ വേണ്ടിയാണ് യേശു പീഡാനുഭവ വാരത്തിലൂടെ കടന്നു പോയതെന്നും, നാം വെറും കാഴ്ചക്കാരായി മാറാതെ സജീവമായി ഓരോ ദിവസത്തെയും തിരുക്കർമ്മങ്ങളുടെ ഭാഗമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രക്ഷാകര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവ വികാസങ്ങളുടെ ഭാഗമാകാൻ ഓശാന തിരുനാൾ ദിനത്തില്‍ യേശുവിനോടൊപ്പം നാമും ജറുസലേമിലേക്ക് പ്രവേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പെസഹാ തിരുനാൾ, ദുഃഖവെള്ളി, ഈസ്റ്റർ ദിന അനുസ്മരണങ്ങളുടെ പ്രത്യേകത ബിഷപ്പ് പിയോറ്റർ ഗ്രിഗർ വിവരിച്ചു. കിഴക്ക് ദേശത്ത് യുദ്ധം നടക്കുമ്പോൾ, പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷയിലൂടെ ക്രിസ്തു പഠിപ്പിച്ച നിസ്വാർത്ഥ സേവനത്തിന്റെയും, സ്നേഹത്തിന്റെയും കൽപ്പനയ്ക്ക് കൂടുതൽ അർത്ഥം കൈ വരികയാണ്.

ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയുടെ പ്രധാനപ്പെട്ട ഭാഗമാണ് കുരിശിന്റെ വണക്കം. ഈ നിമിഷങ്ങളിൽ നാം ദൈവത്തിൻറെ അളവില്ലാത്ത സ്നേഹം അനുഭവിക്കുന്നു. അത് ക്രിസ്തുവിന്റെ കുരിശിലൂടെ രക്ഷ കൈവരുന്ന സ്നേഹത്തെ സ്ഥിരീകരിക്കുകയാണ്. നമ്മെ ക്രൈസ്തവ വ്യക്തിത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന തരത്തിൽ നാം സ്വീകരിച്ച മാമോദിസ പ്രതിജ്ഞ പുതുക്കുന്ന ദിവസമാണ് വിശുദ്ധ വാരത്തിലെ ശനിയാഴ്ച ദിവസം. ക്രിസ്തുവിനോടൊപ്പം പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഇത് വഴിയൊരുക്കുന്നുവെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഏഴു ലക്ഷത്തിലധികം വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബീൽസ്‌കോ-യുവീക് രൂപതയുടെ അധ്യക്ഷന്‍ കൂടിയാണ് ബിഷപ്പ് പിയോറ്റർ ഗ്രിഗർ. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »