India - 2024

വാണിയപ്പാറയില്‍ ദേവാലയ കൂദാശയ്ക്ക് തൊട്ടുമുന്‍പ് തീപിടുത്തം

പ്രവാചകശബ്ദം 28-04-2022 - Thursday

കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള നവീകരിച്ച വാണിയപ്പാറ ഉണ്ണി മിശിഹ ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിനു തൊട്ടുമുന്‍പ് ദേവാലയത്തിന്റെ സീലിംഗിന് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഇന്നലെ ബുധനാഴ്ച ഉച്ചക്ക് മൂന്നോടെയാണ് തീപ്പിടുത്തം ഉണ്ടായത്. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ദേവാലയത്തിന്റെ ഉദ്ഘാടനത്തിന് ശേഷം വെഞ്ചരിപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയങ്ങളില്‍ തുടര്‍ച്ചയായി വൈദ്യുതിക്ക് തടസം സംഭവിക്കുന്നുണ്ടായിരിന്നു. വൈദ്യുതി തടസം നേരിട്ടതിനെ തുടര്‍ന്നു ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരിന്നു. ഈ സമയമാണ് പള്ളിക്ക് മുകളില്‍ .സീലിംഗില്‍ നിന്ന് തീയും പുകയും ഉണ്ടായത്.

കൂദാശാ കര്‍മത്തിനെത്തിയ വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ഇരിട്ടിയില്‍ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നിനിശമന സേന എത്തിചേര്‍ന്നതോടെയാണ് തീ പൂര്‍ണ്ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. തീ പിടിത്തമുണ്ടായതോടെ പള്ളിക്കുള്ളിലെ ഇരിപ്പിടങ്ങളും ഫര്‍ണ്ണിച്ചറുകളും പുറത്തെത്തിച്ചു. തിരുസ്വരൂപങ്ങള്‍ പൂര്‍ണ്ണമായും മാറ്റാനും കഴിഞ്ഞു. സംഭവം നടക്കുമ്പോള്‍ തലശേരി അതീരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, സണ്ണി ജോസഫ് എംഎല്‍എ, മേഖലയിലെ വൈദികരും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ദേവാലയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം മെയ് 31ലേക്ക് മാറ്റി നിശ്ചയിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »