Meditation. - July 2025

പത്രോസിന്റെ സിംഹാസനത്തിലുള്ള അധികാരം

സ്വന്തം ലേഖകന്‍ 10-07-2016 - Sunday

''എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'' (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 10

കഴിഞ്ഞ നൂറ്റാണ്ടുകളില്‍, ''പത്രോസിന്റെ പിന്‍ഗാമി'' അധികാരമേറ്റെടുക്കുമ്പോള്‍, ത്രിമാനകിരീടം ശിരസ്സില്‍ വയ്ക്കപ്പെടുക പതിവായിരുന്നു. ഇങ്ങനെ കിരീടധാരണം ചെയ്യപ്പെട്ട അവസാനത്തെ പോപ്പ് 1963-ലെ പോള്‍ ആറാമനായിരുന്നു; പക്ഷേ ഈ ഭക്തിയാര്‍ഭാടപൂര്‍ണ്ണമായ കിരീടധാരണച്ചടങ്ങിനുശേഷം, ഒരിക്കല്‍ പോലും അദ്ദേഹം അത് ധരിച്ചിട്ടില്ല; അത് തന്റെ പിന്‍ഗാമികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നു. പുരോഹിതന്‍, പ്രവാചക-ഉപദേഷ്ടാവ്, രാജാവ് എന്നീ ക്രിസ്തുവിന്റെ മൂന്ന് ദൗത്യങ്ങള്‍ സഭ പിന്‍തുടരുന്നു എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ഈ ത്രിമാനദൗത്യത്തില്‍, ദൈവജനങ്ങളാകമാനം പങ്കുചേരുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍, ഈ ത്രിമാന കിരീടം പോപ്പിന്റെ തലയില്‍ അണിയിക്കപ്പെട്ടത്, കര്‍ത്താവിന് തന്റെ സഭക്കുവേണ്ടിയുള്ള പദ്ധതി ഒരു പ്രതീകമായി പ്രകടിപ്പിക്കുന്നതിന് വേണ്ടിയായിരിക്കാം. പത്രോസിന്റെ സിംഹാസനത്തിലുള്ള അധികാരത്തിന്റെ ഉറവിടം ഈ ലോകത്തിന്റെ അധികാരങ്ങളല്ല, മറിച്ച്, കുരിശിന്റെയും ഉയിര്‍പ്പിന്റേയും രഹസ്യമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 22.10.78).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »