Arts

കസാക്കിസാനിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രത്തിന് മരിയന്‍ ചിത്രം ഒരുങ്ങുന്നു; പാപ്പ ആശീര്‍വ്വദിക്കും

പ്രവാചകശബ്ദം 08-09-2022 - Thursday

അസ്താന: കസാക്കിസ്ഥാനിലെ ഏക മരിയൻ തീർത്ഥാടന കേന്ദ്രമായ ഒസേർണോയിൽ സ്ഥിതി ചെയ്യുന്ന മേരി ക്യൂൻ ഓഫ് പീസിന് വേണ്ടി ഉണ്ണിയേശുവിന്റെയും, മാതാവിന്റെയും മനോഹരമായ ചിത്രത്തിന്റെ പണി അവസാനഘട്ടത്തില്‍. ഡോസ്ബോൾ കാസിമോവ് എന്ന ചിത്രകാരനാണ് ഇത് വരച്ചത്. സെപ്റ്റംബർ 13 മുതൽ 15 വരെ കസാക്കിസാനിൽ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന സന്ദർശന വേളയിൽ ചിത്രം ആശിർവദി:ക്കും. പരമ്പരാഗത വസ്ത്രം ധരിച്ച ഒരു കസാക്ക് സ്ത്രീയായാണ് പരിശുദ്ധ കന്യാമറിയത്തെ ചിത്രീകരിച്ചിരിക്കുന്നത്. പരിശുദ്ധ കന്യകാമറിയം പ്രായമായവർ ഉപയോഗിക്കുന്ന ഒരു കച്ചയിൽ ഉണ്ണിയേശുവിനെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. വർഷങ്ങൾക്കുശേഷം യേശുക്രിസ്തു സഹിക്കേണ്ടി വരുന്ന പീഡാ സഹനങ്ങളാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.

എഴുപതു ശതമാനത്തോളം മുസ്ലിം മത വിശ്വാസികൾ വസിക്കുന്ന രാജ്യമാണ് കസാക്കിസ്ഥാൻ. 2008 നടന്ന സർവേ പ്രകാരം രാജ്യത്ത് 250,000 ലത്തീൻ കത്തോലിക്ക വിശ്വാസികൾ മാത്രമാണുള്ളത്. രാജ്യത്തെ സംസ്കാരത്തിന് അമ്മമാരോടുള്ള സ്നേഹവും, ബഹുമാനവുമാണ് ചിത്രം വരയ്ക്കാൻ തനിക്ക് പ്രചോദനമായതെന്ന് ഡോസ്ബോൾ കാസിമോവ് ഇറ്റേണൽ ടെലവിഷൻ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ചിത്രം സ്നേഹത്തോടെ രാജ്യത്തെ ആളുകൾ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നമ്മളെല്ലാം ഈ ലോകത്തിലേക്ക് പിറന്നു വീണതിൽ അമ്മമാരോട് നന്ദി പറയുന്നുവെന്നും ദൈവമാതാവായ അമ്മയുടെ ചിത്രം മാനവരാശിയെ ഒന്നിപ്പിക്കുന്ന പൊതുവായ ഒരു ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

"ദ മദർ ഓഫ് ദ ഗ്രേറ്റ് സ്റ്റെപ്പെ" എന്ന് പേരിട്ടിരിക്കുന്ന ചിത്രം കൂദാശ ചെയ്തത് അസ്താന രൂപതയുടെ ആർച്ച് ബിഷപ്പായ തോമസ്‌ പെറ്റയാണ്. മരങ്ങൾ ഇല്ലാത്ത ഒരു പുൽമൈതാനമാണ് രാജ്യത്ത് കസാക്ക് സ്റ്റെപ്പെ എന്ന പേരിൽ അറിയപ്പെടുന്നത്. ലോക നേതാക്കളുടെയും, മത നേതാക്കളുടെയും ഏഴാമത് കോൺഗ്രസിൽ പങ്കെടുക്കാനാണ് ഫ്രാൻസിസ് മാർപാപ്പ കസാക്കിസ്ഥാനിൽ എത്തുന്നത്. പാപ്പ ആശിർവദിച്ചതിനുശേഷം ദ മദർ ഓഫ് ദ ഗ്രേറ്റ് സ്റ്റെപ്പെ ചിത്രം മേരി ക്യൂൻ ഓഫ് പീസ് തീർത്ഥാടന കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ചിരിക്കുന്ന പ്രാർത്ഥനാ ചാപ്പലിൽ പ്രതിഷ്ഠിക്കും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »