News - 2025
അന്നന്ന് നടക്കുന്ന കാര്യങ്ങള്‍ ദിവസം അവസാനിക്കും മുന്‍പ് വിചിന്തനം ചെയ്യണം: ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 01-12-2022 - Thursday
വത്തിക്കാന്‍ സിറ്റി: അനുദിന ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അന്നന്ന് വിചിന്തനം ചെയ്യണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ നവംബർ 30 ബുധനാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ആത്മവിചിന്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ എടുത്തുപറഞ്ഞത്. പത്രങ്ങളിലൂടെയല്ല, സ്വന്തം ഹൃദയത്തിൽ നിന്നാണ് ജീവിതത്തിലെ സംഭവങ്ങളെ വായിച്ചറിയേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Before the day's end, let us learn how to read what has happened during that day in the book of our hearts -- not in newspapers, but in my heart. #Discernment
— Pope Francis (@Pontifex) November 30, 2022
"ഒരു ദിവസം പൂർത്തിയാകുന്നതിന് മുൻപ് അന്ന് സംഭവിച്ചവയെന്തെന്ന് നമ്മുടെ ഹൃദയമെന്ന പുസ്തകത്തിൽ വായിക്കാൻ നമുക്ക് പഠിക്കാം. പത്രങ്ങളില്‍ നിന്നല്ല, എന്റെ ഹൃദയത്തിൽ''- പാപ്പ ട്വീറ്റ് ചെയ്തു. #Discernment അഥവാ 'വിചിന്തനം' എന്ന ഹാഷ് ടാഗ് സഹിതമായിരിന്നു പാപ്പയുടെ ട്വീറ്റ്. വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ ഒന്‍പത് ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്.