Youth Zone - 2024

തിരുകുടുംബം മാത്രമാണ് യഥാര്‍ത്ഥ രാജകുടുംബം: 'രാജ കുടുംബത്തെ കാണുന്നില്ലേ'യെന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് പ്രമുഖ എന്‍ബിഎ പരിശീലകന്റെ മറുപടി

പ്രവാചകശബ്ദം 03-12-2022 - Saturday

മാസച്ച്യൂസെറ്റ്സ്: യേശു ക്രിസ്തുവും പരിശുദ്ധ കന്യകാമറിയവും, യൗസേപ്പിതാവും അടങ്ങുന്ന തിരുകുടുംബം മാത്രമാണ് താന്‍ അറിയുന്ന ഏക രാജ കുടുംബമെന്ന് നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷനില്‍ (എന്‍.ബി.എ) മത്സരിക്കുന്ന അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്കറ്റ്ബോള്‍ ടീമായ ബോസ്റ്റണ്‍ സെല്‍റ്റിക്സിന്റെ മുഖ്യ പരിശീലകനായ ജോ മാസുള്ള. വെയില്‍സ് രാജകുമാരനായ വില്ല്യമും, പത്നി കേറ്റ് മിഡില്‍ടണും കാണികളായെത്തിയ ബോസ്റ്റണ്‍ സെല്‍ട്ടിക്സും, മയാമി ഹീറ്റും തമ്മിലുള്ള വാശിയേറിയ ബാസ്കറ്റ്ബോള്‍ മത്സരത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

''രാജ കുടുംബത്തെ കാണുവാന്‍ അവസരം കിട്ടിയാലോ?'' എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രഖ്യാപനം. "യേശുവും, മറിയവും, യൗസേപ്പിതാവും?" എന്ന മറുചോദ്യമാണ് അദ്ദേഹം ആദ്യം ഉന്നയിച്ചത്. എന്നാല്‍ വെയില്‍സ് രാജകുമാരനെയും, പത്നിയേയുമാണ്‌ താന്‍ ഉദ്ദേശിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കിയപ്പോള്‍, തനിക്ക് ഒരു യഥാര്‍ത്ഥ രാജകുടുംബത്തെ മാത്രമാണ് അറിയുന്നതെന്നും മറ്റുള്ള രാജകുടുംബത്തേക്കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ജോ മാസുള്ളയുടെ പ്രതികരണം.

1988-ല്‍ ജനിച്ച ജോ മാസുള്ള പ്രോവിഡന്‍സ് രൂപതയിലെ റോഡ്‌ ദ്വീപിലെ വാര്‍വിക്കിലെ കത്തോലിക്ക പ്രിപ്പറേറ്ററി സ്കൂളായ ബിഷപ്പ് ഹെണ്ട്രിക്കന്‍ ഹൈ സ്കൂളിലാണ് പഠിച്ചത്. മൂന്ന്‍ സംസ്ഥാന ടൈറ്റിലുകള്‍ നേടിയ ഹെണ്ട്രിക്കന്‍ സ്കൂളിലെ ആദ്യ ബാസ്കറ്റ്ബോള്‍ ടീമില്‍ അദ്ദേഹവും അംഗമായിരുന്നു. വെസ്റ്റ്‌ വര്‍ജീനിയ സര്‍വ്വകലാശാലയുടെ കോളേജ് ബാസ്കറ്റ്ബോള്‍ ടീമിലും അദ്ദേഹം അംഗമായിരുന്നു. തങ്ങളുടെ ക്രിസ്തു വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്ന കലാ കായികതാരങ്ങളുടെ എണ്ണം സമീപകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് ജോ മാസുള്ള.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »