India - 2024
കെആർഎൽസിസി ജനറൽ അസംബ്ലി കോട്ടയത്ത്
പ്രവാചകശബ്ദം 11-01-2023 - Wednesday
കോട്ടയം: കേരള ലത്തീൻ സഭാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കെആർഎൽസിസിയുടെ 40-ാമത് ജനറൽ അസംബ്ലി വിജയപുരം രൂപതയുടെ ആതിഥേയത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ 14, 15 തീയതികളിൽ നടത്തും. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ബിഷപ്പുമാരും വികാരി ജനറാൾമാരും വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും വൈദിക-സന്യസ്ത അല്മായ പ്രതിനിധി കളും വിവിധ സംഘടനാ നേതാക്കളും ദ്വിദ്വിന അസംബ്ലിയിൽ പങ്കെടുക്കും. 14നു രാവിലെ 10നു കെആർഎൽസിസി പ്രസിഡന്റും കൊച്ചി മെത്രാനുമായ ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയ ർമാൻ ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തും. വിജയപുരം ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ പ്രസംഗിക്കും.
നവലോക യുവജന ശുശ്രൂഷ നയങ്ങളും ആഭിമുഖ്യങ്ങളും എന്നതാണ് അസംബ്ലിയുടെ മുഖ്യചർച്ചാവിഷയം. ആനുകാലിക വിഷയങ്ങളും സമകാലിക സാമൂഹിക-രാഷ്ട്രീയ സമീപനങ്ങളും ചർച്ചാവിഷയങ്ങളാകും. വിവിധ സെഷനുകൾക്കും പാനൽ ചർ ച്ചകൾക്കും കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈ സിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറിമാരായ പി.ജെ. തോമസ്, ഷിബു ജോസഫ്, പു ഷ്പ ക്രിസ്റ്റി, തിരുവനന്തപുരം സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, കാലടി സർവകലാശാല പ്രഫ.ഡോ. ബിജു വിൻസെന്റ്, കോഴിക്കോട് വികാരി ജനറാൾ മോൺ. ജെൻ സൺ പുത്തൻവീട്ടിൽ, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, കെസിവൈഎം ലാറ്റിൻ ജനറൽ സെക്രട്ടറി ജിജോ ജോൺ, സംസ്ഥാന സിൻഡിക്കറ്റം ഗം ഫെബീന അലക്സ്, ജീസസ് യൂത്ത് കേരള ഫോർമേഷൻ അംഗം ഗോഡ്വിൻ ഇ ഗ്നേഷ്യസ്, പോൾ ജോസ്, സ്റ്റെഫി ചാൾസ് തുടങ്ങിയവർ നേതൃത്വം നൽകും.