News

നീതി നിഷേധവും നിന്ദനവും ഏറ്റുവാങ്ങിയ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ ദിവംഗതനായി

പ്രവാചകശബ്ദം 11-01-2023 - Wednesday

മെല്‍ബണ്‍: കെട്ടിച്ചമച്ച ലൈംഗീക ആരോപണങ്ങളെ തുടര്‍ന്നു ദീര്‍ഘകാലം വിചാരണ നേരിടുകയും പിന്നീട് കുറ്റ വിമുക്തനാക്കപ്പെടുകയും ചെയ്ത മുന്‍ ഓസ്ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ ദിവംഗതനായി. 81 വയസ്സായിരിന്നു. ഇടുപ്പെല്ലിലെ ശസ്ത്രക്രിയയേത്തുടര്‍ന്ന്‍ റോമില്‍ വിശ്രമത്തിലിരിക്കേ ഇന്നലെ ജനുവരി 10ന് റോമന്‍ സമയം രാത്രി 8:50-ന് ഹൃദയസ്തംഭനത്തേത്തുടര്‍ന്നായിരുന്നു അന്ത്യം. വത്തിക്കാനിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന പദവി വഹിച്ചിട്ടുള്ള വ്യക്തികൂടിയാണ് കര്‍ദ്ദിനാള്‍ പെല്‍. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച ‘വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ ദി എക്കോണമി’യുടെ ആദ്യ തലവനായിരുന്ന കര്‍ദ്ദിനാള്‍ പെല്‍ അതിനുമുന്‍പ് സിഡ്നിയിലേയും, മെല്‍ബണിലേയും മെത്രാപ്പോലീത്തയായും സേവനം ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയയില്‍ മാത്രമല്ല ലോകമെമ്പാടും നിര്‍ണ്ണായകമായ സ്വാധീനമുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

1941-ല്‍ ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ ബല്ലാരാറ്റ് പട്ടണത്തില്‍ ജനിച്ച കര്‍ദ്ദിനാള്‍ പെല്‍ 1966-ലാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. 1987-ല്‍ അദ്ദേഹം മെല്‍ബണിലെ സഹായക മെത്രാനായി നിയമിതനായി. 9 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം മെല്‍ബണിലെ മെത്രാപ്പോലീത്തയായും, 2001-ല്‍ സിഡ്നിയിലെ മെത്രാപ്പോലീത്തയായും നിയമിതനായി. സിഡ്നി മെത്രാപ്പോലീത്തയായിരിക്കെ 2003-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഇദ്ദേഹത്തേ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. 2013-ല്‍ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍ പെല്ലിനെ തന്റെ കര്‍ദ്ദിനാളുമാരുടെ സമിതിയിലെ അംഗമായി നിയമിക്കുകയും, ഒരു വര്‍ഷത്തിന് ശേഷം പുതുതായി രൂപീകരിച്ച വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ ദി എക്കോണമിയുടെ തലവനായി നിയമിക്കുകയും ചെയ്തു.

ഓസ്ട്രേലിയയില്‍ തനിക്കെതിരെ ലൈംഗീകാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി 2017ല്‍ അദ്ദേഹം താല്‍ക്കാലിക അവധിയെടുത്ത് ഓസ്ട്രേലിയയിലേക്ക് മടങ്ങുകയായിരിന്നു. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍വെച്ച് മെത്രാനായിരിക്കെ പള്ളിയിലെ ഗായക സംഘത്തില്‍ അംഗമായ രണ്ട് ആണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിനിരയാക്കി എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു.

404 ദിവസങ്ങളോളം ജയിലില്‍ ഏകാന്ത തടവ് അനുഭവിച്ചു. എന്നാല്‍ വിശദമായ അന്വേഷണങ്ങള്‍ക്കും വിചാരണയ്ക്കും ഒടുവില്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് 2020 ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിക്കുകയായിരിന്നു. കുറ്റവിമുക്തനാക്കപ്പെട്ടതിനെ ജയില്‍ മോചിതനായി. തനിക്കെതിരെ പരാതി നല്‍കിയവരോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന്‍ മോചിതനായ സമയത്ത് അദ്ദേഹം പ്രസ്താവിച്ചിരിന്നു. ജയിലില്‍ ഏകാന്ത തടവ് അനുഭവിച്ചിരുന്ന കാലത്ത് അദ്ദേഹം എഴുതിയ ജേര്‍ണല്‍ മൂന്ന്‍ വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിന്നു.

Tag: Australian Cardinal George Pell dies at 81, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »