Arts - 2025

ഫ്രാൻസിസ് പാപ്പ മെക്സിക്കോയിലെ ഏറ്റവും ജനപ്രിയനായ വ്യക്തി

പ്രവാചകശബ്ദം 08-02-2023 - Wednesday

മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ മെക്സിക്കോയിലെ ഏറ്റവും ജനപ്രിയനായ വ്യക്തി ഫ്രാൻസിസ് പാപ്പയാണെന്ന് വെളിപ്പെടുത്തുന്ന പുതിയ സർവ്വേ റിപ്പോര്‍ട്ട് പുറത്ത്. ഫുട്ബോള്‍ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയും ബോക്‌സർ സാൽ "കനേലോ" അൽവാരസ്, ഫോർമുല 1 ഡ്രൈവർ സെർജിയോ പെരെസിനെയും മറികടന്നാണ് ഫ്രാൻസിസ് മാർപാപ്പ മെക്സിക്കോയിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ട് മെക്സിക്കൻ പത്രമായ എൽ ഫിനാൻസിയറോ പുറത്തുവിട്ടിരിക്കുന്നത്.

2022 ഡിസംബർ- 2023 ജനുവരി മാസങ്ങളിൽ നടത്തിയ സർവേയില്‍ ഫ്രാൻസിസ് മാർപാപ്പയെ 62% അനുകൂലിച്ചപ്പോള്‍ 22% എതിര്‍ത്തു. 2016 ഫെബ്രുവരി 12 മുതൽ 18 വരെ ഫ്രാൻസിസ് മാർപാപ്പ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ മെക്‌സിക്കോ സിറ്റി, ടക്‌സ്‌റ്റ്‌ല-ഗുട്ടറെസ്, മൊറേലിയ, സിയുഡാദ് ജുവാരസ് എന്നിവിടങ്ങൾ സന്ദര്‍ശിച്ചിരിന്നു. സന്ദര്‍ശനത്തില്‍ അദ്ദേഹം കുടുംബങ്ങളുമായും യുവാക്കളുമായും വൈകാരികമായ കൂടിക്കാഴ്ച നടത്തുകയും കുടിയേറ്റക്കാരുടെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് ആശങ്ക അറിയിക്കുകയും ചെയ്തിരിന്നു. മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഗ്വാഡലൂപ്പിന്റെ യഥാർത്ഥ ചിത്രത്തിന് മുന്നിൽ തനിച്ച് പ്രാർത്ഥിക്കാനും പാപ്പ അന്നു സമയം കണ്ടെത്തി.

Tag: Pope Francis is the most popular person in Mexico , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »