Social Media

നോമ്പുകാലം: അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലം | തപസ്സു ചിന്തകൾ 6

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 25-02-2023 - Saturday

"ക്രിസ്തുവുമായുള്ള നമ്മുടെ സമാഗമം നവീകരിക്കാൻ, അവിടത്തെ വചനത്തിലും കൂദാശകളിലും ജീവിക്കാൻ, നമ്മുടെ അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലഘട്ടമാണ് നോമ്പുകാലം" - ഫ്രാൻസിസ് പാപ്പ.

വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും വലിയ രണ്ട് കൽപ്പനകൾ ഈശാ നമ്മോട് പറയുന്നു: "നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ്‌ പ്രധാനവും പ്രഥമവുമായ കല്‍പന.രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്‌, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക (മത്തായി 22 : 37-39).

നമ്മുടെ അയൽക്കാരെ സ്നേഹിക്കാൻ നാം അവരെ അറിയണം, അവരോടു താൽപ്പര്യം കാണിക്കണം, അവരുടെ ആവശ്യങ്ങളുടെ നേരേ ആത്മാർത്ഥമായ തുറവി വളർത്തണം, അവർക്കു നന്മ ചെയ്യാനുള്ള നല്ല മനസ്സ് രൂപപ്പെടുത്തണം,അവരെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും നമ്മളാൽ കഴിയുന്ന നന്മ ചെയ്യുകയും ചെയ്യുക. സ്വാർത്ഥതയുടെയും താൻ പൊലിമയുടെയും പ്രവണതകളെ പിഴുതെറിഞ്ഞ് അപരനായി തുടിക്കുന്ന ഒരു ഹൃദയം ഈ നോമ്പുകാലത്തു നമുക്കു സ്വന്തമാക്കാം.


Related Articles »