Events
യേശു ഏക രക്ഷകൻ; തളരും മനസ്സിന് സാന്ത്വനമേകുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ ക്രിസ്തീയ വീഡിയോ ആൽബവുമായി AFCM യുകെ
ബാബു ജോസഫ് 02-03-2023 - Thursday
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തിൽ AFCM യുകെ വിഷൻ ടീം യേശു ഏക രക്ഷകൻ എന്ന് പ്രഘോഷിക്കുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആൽബം പുറത്തിറക്കി. കുട്ടികൾക്കും യുവതീയുവാക്കൾക്കും അവരുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഈശോയിൽ അഭയം തേടുമ്പോൾ അത് പ്രത്യാശ പകർന്ന് ആത്യന്തികമായി ജീവിത വിജയത്തിലേക്കും നന്മയിലേക്കും നയിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന ഈ വീഡിയോ ആൽബം ശ്രദ്ധ നേടുകയാണ്.
മനോഹര ഗാനങ്ങളുമായി ആത്മീയ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ AFCM യുകെയ്ക്കുവേണ്ടി പങ്കെടുത്തിരിക്കുന്നത് ജിത്തു ദേവസ്യ, ക്ലെമെൻസ് നീലങ്കാവിൽ,കുരുവിള, ജോസ്, ബിജു, ബെർണാഡ്, റിനി ജിത്തു, നിമ്മി ബിജു, ഷാലന ഷാജി, ജോയൽ, ഷിജി, ജൂലിയ, ഷാജി, ഷാന്റി, ഷാലറ്റ്, മൈക്കിൾ, ജോർജ്, പിയോ, ഡൊമിനിക്, റേച്ചൽ, ബിയാൻക, എലേന, ജൂലിയറ്റ്, റിയ, ഡീന, മെൽബിൻ, മെൽവിൻ, ബ്രൈറ്റ്, ബ്ളയർ, ഷാർലെറ്റ്, അഞ്ജു, ഇമ്മാനുവേൽ എന്നിവരാണ്.