News - 2024

ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോളണ്ടിലേക്ക് പുറപ്പെട്ട 50 പേരെ ചൈനീസ് സര്‍ക്കാര്‍ തടഞ്ഞു

സ്വന്തം ലേഖകന്‍ 27-07-2016 - Wednesday

ബെയിജിംഗ്: ലോകയുവജന ദിനസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോളണ്ടിലേക്ക് പുറപ്പെട്ട 50 പേരടങ്ങുന്ന യുവജനസംഘത്തെ ചൈനീസ് സര്‍ക്കാര്‍ തടഞ്ഞു. യാത്ര തിരിക്കുവാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള നടപടി വന്നത്. റണ്‍വേയില്‍ നിന്ന്‍ വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് അടിയന്തര സന്ദേശം നല്‍കി യുവജന സംഘത്തെ ഉദ്യോഗസ്ഥര്‍ മടക്കി വിളിപ്പിച്ചത്.

ബെയ്ജിംഗ് എയര്‍പോര്‍ട്ടിലാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. ക്രാക്കോവിലേക്ക് പോകുവാന്‍ യൂറോപ്യന്‍ സ്‌പോണ്‍സറുമാര്‍ വേണമെന്ന് നിബന്ധനയുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സ്‌പോണ്‍സറുമാരെ കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ വിഷയം യുവജനങ്ങള്‍ നേരിട്ട് പോളിഷ് എംബസിയില്‍ അറിയിച്ചിരിന്നു. ഇതേ തുടര്‍ന്നു യുവജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയ പോളിഷ് എംബസി നിബന്ധനയില്‍ ഇളവുകള്‍ ചെയ്തു നല്‍കിയിരുന്നു. വിസാ ലഭിച്ച ശേഷം വലിയ തുക നല്‍കിയാണ് യുവാക്കള്‍ പോളണ്ടിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തത്.

യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ ഇവരെ യാത്രയില്‍ നിന്നും വിലക്കിയത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരകണക്കിന് യുവജനങ്ങള്‍ പോളണ്ടില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്. ക്രൈസ്തവ സഭയുടെ വളര്‍ച്ചയിലുള്ള ഭീതിയാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം നടപടികള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക