News - 2024

മമതയ്‌ക്കൊപ്പം കേജ്രിവാളും; മദര്‍തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് സാക്ഷിയാകുവാന്‍ ഡല്‍ഹി മുഖ്യമന്ത്രിയും വത്തിക്കാനിലേക്ക്

സ്വന്തം ലേഖകന്‍ 28-07-2016 - Thursday

ന്യൂഡല്‍ഹി: പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷിയാകുവാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും വത്തിക്കാനിലേക്ക് പോകും. മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപന നടക്കുന്ന സെപ്റ്റംബര്‍ നാലാം തീയതി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കൂടെയായിരിക്കും കേജരിവാളും ചടങ്ങില്‍ പങ്കെടുക്കുക. മദര്‍തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ക്ഷണം കേജരിവാള്‍ സ്വീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ റെവന്യൂ സര്‍വീല്‍ എത്തുന്നതിന് മുന്‍പ് 1992 കാലഘട്ടത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ മദര്‍ തെരേസയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മദര്‍ തെരേസയുടെ പ്രത്യേക ആവശ്യപ്രകാരം മിഷണറീസ് ഓഫ് ചാരിറ്റിയ്ക്കു വേണ്ടിയായിരുന്നു കെജ്‌രിവാള്‍ പ്രവര്‍ത്തിച്ചത്. മദറിനെ സന്ദര്‍ശിക്കാന്‍ ചെന്ന കേജ്രിവാളിനോട് തന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനുള്ള ക്ഷണം മദര്‍തെരേസ തന്നെയാണ് നല്‍കിയത്. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്ത്യയില്‍ നിന്ന്‍ ആയിരങ്ങളാണ് വത്തിക്കാനിലേക്ക് പോകുന്നത്.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക