Social Media

ക്രൂശിതനിൽ തെളിയുന്ന മനുഷ്യന്‍റെ അന്തസ്സ് | തപസ്സു ചിന്തകൾ 47

പ്രവാചകശബ്ദം 07-04-2023 - Friday

'നിങ്ങളുടെ ജീവനായ ഈശോ നിങ്ങളുടെ മുന്‍പില്‍ തൂങ്ങിക്കിടക്കുന്നു, അവനെ ഒരു കണ്ണാടിയിലെന്നപോലെ നിങ്ങള്‍ക്ക് കുരിശില്‍ നോക്കിക്കാണാന്‍ കഴിയും... നിങ്ങള്‍ അവനെ നോക്കുകയാണെങ്കില്‍, നിങ്ങളുടെ അന്തസ്സും മൂല്യവും വലിപ്പവും നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും. കുരിശാകുന്ന കണ്ണാടിയില്‍ നോക്കിയല്ലാതെ മറ്റെവിടെയും നമ്മുടെ മൂല്യം നമുക്കു തിരിച്ചറിയാന്‍ കഴിയില്ല'.

- പാദുവായിലെ വിശുദ്ധ അന്തോണീസ്.

എണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് പാദുവായിലെ വിശുദ്ധ അന്തോണീസ് കുരിശിനെ കുറിച്ചു ഇപ്രകാരം പറഞ്ഞു: ''നിങ്ങളുടെ ജീവനായ ഈശോ നിങ്ങളുടെ മുന്‍പില്‍ തൂങ്ങിക്കിടക്കുന്നു, അവനെ ഒരു കണ്ണാടിയിലെന്നപോലെ നിങ്ങള്‍ക്ക് കുരിശില്‍ നോക്കിക്കാണാന്‍ കഴിയും... നിങ്ങള്‍ അവനെ നോക്കുകയാണെങ്കില്‍, നിങ്ങളുടെ അന്തസ്സും മൂല്യവും വലിപ്പവും നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും. കുരിശാകുന്ന കണ്ണാടിയില്‍ നോക്കിയല്ലാതെ മറ്റെവിടെയും നമ്മുടെ മൂല്യം നമുക്കു തിരിച്ചറിയാന്‍ കഴിയില്ല''.

തെളിമയുള്ള കണ്ണാടി മുഖകാന്തി ശരിയായി പ്രതിഫലിപ്പിക്കുന്നു. മുഖസൗന്ദര്യം സ്വയം ആസ്വദിക്കണമെങ്കില്‍ തെളിമയുള്ള കണ്ണാടിയില്‍ നോക്കണം. എന്നിലെ ദൈവവീക ഛായ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് ക്രിസ്തുവിന്റെ കുരിശ്. കുരിശാകുന്ന കണ്ണാടിയിലാണ് മനുഷ്യന്‍ അവന്റെ മൂല്യം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത്. ക്രൈസ്തവന്‍ കണി കണ്ട് ഉണരേണ്ട നന്മയാണ് കുരിശ്.

ക്രൂശിതനില്‍ എന്നും എന്റെ മുഖഛായ തെളിയാന്‍ ഞാന്‍ എന്നും അവനു അഭിമുഖം നില്‍ക്കണം. ക്രൂശിതനില്‍ നിന്നും കുരിശില്‍ നിന്നും മുഖം പിന്‍വലിച്ചാല്‍ രക്ഷയില്‍ നിന്നുള്ള ഒളിച്ചോട്ടമാണത്. ക്രൂശിതനു അഭിമുഖം നില്‍ക്കുന്നവര്‍ക്കേ ക്രിസ്തു ദൈവപുത്രനാണന്ന സത്യം തിരിച്ചറിയു. 'അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു (മര്‍ക്കോ 15 : 39). ക്രൂശിതനില്‍ ആരംഭിക്കുന്ന പ്രഭാതങ്ങള്‍ ശോഭയുള്ളതായിരിക്കും. കുരിശിന്റെ മഹത്വം തിരിച്ചറിഞ്ഞതിനാലാണ് ക്രൂശിതനായ ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കാന്‍ വി. പൗലോസ് യാതൊരും മടിയും കാണിക്കാത്തത്. 'ഞങ്ങളാകട്ടെ യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.' (1 കോറി 1 : 23).


Related Articles »