Life In Christ

ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ നിന്ന് യേശുവിനെ തിരിച്ചറിഞ്ഞ് അനേകരെ സത്യവിശ്വാസത്തിലേക്ക് നയിച്ച അരവിന്ദാക്ഷ മേനോന്‍ വിടവാങ്ങി

പ്രവാചകശബ്ദം 19-04-2023 - Wednesday

കൊച്ചി: യാഥാസ്ഥിതികമായ നായര്‍ കുടുംബത്തില്‍ ജനിച്ചു വളരുകയും പിന്നീട് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ദീര്‍ഘകാലം വചന പ്രഘോഷകനായി ആയിരങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന പ്രമുഖ വചനപ്രഘോഷകന്‍ അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇന്ന് മരണം സംഭവിച്ചത്. ദീര്‍ഘകാലം ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള തന്റെ യാത്ര വിവരിച്ചുക്കൊണ്ട് അദ്ദേഹം നടത്തിയ അനുഭവസാക്ഷ്യം ഏറെ ശ്രദ്ധ നേടിയിരിന്നു.

കോട്ടയത്തിനടുത്ത് കുമരകം ഗ്രാമത്തില്‍ വളരെ യാഥാസ്ഥിതികമായ നായര്‍ തറവാട്ടിലാണ് അരവിന്ദാക്ഷ മേനോന്‍ ജനിച്ചു വളര്‍ന്നത്. വിദ്യാഭ്യാസത്തിന് ശേഷം കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വാണിജ്യ വകുപ്പിനു കീഴില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിന്നു. പിന്നീട് ജോലി നഷ്ട്ടപ്പെടുകയും മദ്യത്തിന് അടിമയാകുയും ചെയ്തു. സാമ്പത്തിക ഞെരുക്കവും മദ്യപാനത്തെ തുടര്‍ന്നുണ്ടായ കുടുംബകലഹങ്ങളും പതിവായപ്പോള്‍ സ്വന്തമായി ക്ഷേത്രങ്ങളുള്ള തറവാട്ടില്‍ ഹൈന്ദവാചാര പ്രകാരമുള്ള പൂജകളും ജോത്സ്യന്‍ നിശ്ചയിച്ച പരിഹാരക്രിയകളുമെല്ലാം ചെയ്തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

പിന്നീട് നിരീശ്വരവാദിയായി മാറിയ ഇദ്ദേഹം, ദൈവനിഷേധം പ്രസംഗിച്ചുകൊണ്ട് പലവേദികളില്‍ പ്രസംഗിച്ചു. എന്നാല്‍ തമിഴ്നാട് ഹൈക്കോടതിയുടെ ജഡ്ജിയായി വിരമിച്ച ഒരാളുമായുള്ള കൂടിക്കാഴ്ചയാണ് അരവിന്ദാക്ഷ മേനോന്റെ ജീവിതത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചത്. ദൈവത്തെ കണ്ടെത്താന്‍ ഋഗ്വേദം, യജുര്‍‌വേദം, സാമവേദം, അഥര്‍വ വേദം തുടങ്ങിയ വേദങ്ങള്‍ വായിക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം മനസില്ലാമനസ്സോടെ സ്വീകരിച്ച അരവിന്ദാക്ഷ മേനോന്‍, ഇവ വായിക്കുവാന്‍ തീരുമാനമെടുക്കുകയായിരിന്നു.

ഋഗ്വേദ വായന അദ്ദേഹത്തെ വേറെ തലത്തിലേക്ക് നയിച്ചു. മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപമോചനത്തിനുവേണ്ടി ബലിയായിത്തീര്‍ന്നു മരിക്കുന്ന ദൈവ പുത്രനെക്കുറിച്ച് ഋഗ്വേദത്തില്‍ വായിച്ചപ്പോള്‍ അത് ഒത്തിരിയേറെ സംശയങ്ങളിലേക്ക് അരവിന്ദാക്ഷ മേനോനെ നയിക്കുകയായിരിന്നു. ഇതിനെ തുടര്‍ന്നുണ്ടായ വലിയ സംഭവ വികാസങ്ങളാണ് അരവിന്ദാക്ഷ മേനോനെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിലേക്ക് നയിച്ചത്. (വിശദമായ അനുഭവം താഴെ). മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അല്‍ഫോണ്‍സ് ജോസഫിന്റെ ഭാര്യ പിതാവ് കൂടിയാണ് അരവിന്ദാക്ഷ മേനോന്‍.

അരവിന്ദാക്ഷ മേനോന്‍ തന്നെ എഴുതിയ അദ്ദേഹത്തിന്റെ ശക്തമായ സമ്പൂര്‍ണ്ണ ജീവിതസാക്ഷ്യം 'പ്രവാചകശബ്ദ'ത്തില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരിന്നു. ലിങ്കുകള്‍ താഴെ നല്‍കുന്നു. ‍

ഭാഗം 1: സത്യ ദൈവത്തെ തിരിച്ചറിയുക

ഭാഗം 2: ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ഒരു ബ്രാഹ്മണ പണ്ഡിതനിലൂടെ യേശുവിനെ തിരിച്ചറിഞ്ഞു

ഭാഗം 3: ഏതു മതത്തിൽ പെട്ടവനാകട്ടെ; യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല

ഭാഗം 4: കുടുംബത്തിലെ ഓരോ അംഗത്തെയും വ്യക്തിപരമായി രക്ഷിക്കുന്ന യേശു

Tag: Aravindaksha Menon who found Jesus being a Hindu passed away, Hindu to Christian Malayalam testimony, Aravindaksha Menon , Christian news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »