News - 2024

ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രക്ഷിക്കുവാന്‍ ജീവന്‍ ഹോമിച്ച വൈദിക വിദ്യാര്‍ത്ഥിയുടെ മൃതശരീരം കണ്ടെത്തി

സ്വന്തം ലേഖകന്‍ 02-08-2016 - Tuesday

വിച്ചിറ്റാ: കയാക്കിംഗിനിടെ നദിയില്‍ വീണ സ്ത്രീയെ രക്ഷിക്കുവാന്‍ ശ്രമിച്ച വൈദിക വിദ്യാര്‍ത്ഥിയുടെ മൃതശരീരം കണ്ടെത്തി. യുഎസിലെ കന്‍സാസ് സെമിനാരിയിലെ വിദ്യാര്‍ത്ഥിയായിരുന്ന ബ്രയാന്‍ ബ്രക്ക്ക്യാമ്പിന്റെ മൃതശരീരം അര്‍ക്കന്‍സാസ് നദിയില്‍ നിന്നാണ് കണ്ടെത്തിയത്. 2018-ല്‍ പൗരോഹിത്യം സ്വീകരിക്കാനുള്ള തയാറെടുപ്പിലായിരിന്നു ബ്രയാന്‍.

സുഹൃത്തുക്കളോടൊപ്പം അര്‍ക്കന്‍സാസ് നദിയില്‍ കയാക്കിംഗില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴാണ് ബ്രക്ക്ക്യാമ്പിന്റെ ഗ്രൂപ്പിലുണ്ടായിരിന്ന സ്ത്രീ നദിയിലേക്ക് വഴുതി വീണത്. ഇതു കണ്ട ബ്രയാന്‍ നദിയിലേക്ക് ചാടി സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അദ്ദേഹം അപകടത്തില്‍പെടുകയായിരുന്നു. പോലീസ് നടത്തിയ തുടര്‍ച്ചയായ തിരച്ചിലിനൊടുവിലാണ് ബ്രയാന്‍ ബ്രക്ക്ക്യാമ്പിന്റെ മൃതശരീരം കണ്ടെടുത്തത്.

വൈദിക വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മയ്ക്കായി നടത്തിയ വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാന്‍ ആയിരങ്ങളാണ് എത്തിയത്. സ്വന്തം ജീവന്‍ സംരക്ഷിക്കാതെ സുഹൃത്തിന്റെ ജീവന്‍ സംരക്ഷിച്ച ബ്രയാന്റെ പ്രവര്‍ത്തിയില്‍ തങ്ങള്‍ക്ക് അത്ഭുതം ഒന്നും തോന്നുന്നില്ലെന്ന് സെന്റ് മേരീസ് യുണിവേഴ്‌സിറ്റി വൈസ് റെക്ടറായ ഫാദര്‍ കെന്നത്ത് ബ്രിഗെന്റി പറഞ്ഞു.

"മറ്റുള്ളവരുടെ കാര്യങ്ങളില്‍ അത്രയ്ക്കും ശ്രദ്ധാലുവായിരുന്നു ബ്രയാന്‍. അവന്‍ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തതില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും അത്ഭുതമില്ല. സഹജീവികളുടെ സന്തോഷം അവന് ഏറെ പ്രധാനപ്പെട്ടതായിരുന്നു". ഫാദര്‍ കെന്നത്ത് പറയുന്നു.

ഒരു ഫയര്‍മാനോ, പാരാമെഡിക്കല്‍ സ്റ്റാഫോ, പോലീസ് ഉദ്യോഗസ്ഥനോ ആകണമെന്ന് ബ്രയാന്‍ താല്‍പര്യപ്പെട്ടിരുന്നതായും എല്ലാമനുഷ്യരേയും സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും കഴിയുമെന്നതിനാലാണ് ദൈവവിളി സ്വീകരിച്ച് ബ്രയാന്‍ സെമിനാരിയില്‍ ചേര്‍ന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »