India - 2025

മണിപ്പൂർ കലാപം: കെസിബിസിയുടെ നേതൃത്വത്തിൽ ഇന്ന് പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും

പ്രവാചകശബ്ദം 07-06-2023 - Wednesday

കൊച്ചി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുവാനും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ന് (7 ജൂൺ) വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തും. വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്ക ദേവാലയത്തിലാണ് പ്രാര്‍ത്ഥന നടക്കുക.

കെസിബിസിയിലെ എല്ലാ പിതാക്കന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും ഇതിൽ പങ്കെടുക്കും. നമ്മുടെ രാജ്യത്തിൽ ഐക്യവും മതസ്വാതന്ത്യവും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരെയും ഈ പ്രാർത്ഥനായജ്ഞത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവിച്ചു.


Related Articles »