India - 2025

മണിപ്പൂരിലെ ക്രൈസ്തവര്‍ക്ക് പ്രാർത്ഥനയുമായി കുറവിലങ്ങാട് ഇടവക

പ്രവാചകശബ്ദം 12-06-2023 - Monday

കുറവിലങ്ങാട്: മണിപ്പൂരിൽ ആക്രമണത്തിന് ഇരയാകുന്നവർക്കായി പ്രാർത്ഥനാ പിന്തുണയുമായി കുറവിലങ്ങാട് ഇടവക. നൂറുകണക്കിന് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ജപമാല പ്രദക്ഷിണം നടത്തിയാണ് ഇടവക പിന്തുണയേകിയത്. പാരിഷ് കമ്മറ്റി അംഗങ്ങളും കുടുംബകുട്ടായ്മ ഭാരവാഹികളും യോഗം ചേർന്ന് ഇടവകസമൂഹത്തിന്റെ പിന്തുണ പ്രഖ്യാപിച്ചു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച ശേഷമായിരുന്നു ജപമാല പ്രദക്ഷിണം.

അത്ഭുത ഉറവയ്ക്കൽ നിന്നാരംഭിച്ച ജപമാലപ്രദക്ഷിണം പള്ളിറോഡിലൂടെ ജൂബിലി കപ്പേള ജംഗ്ഷനിലെത്തി പള്ളി യിൽ സമാപിച്ചു. പള്ളിയോഗ പ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും വൈദികരും നേതൃത്വം നൽകി. സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്ത പരിപാടികളോടനുബന്ധിച്ച് പ്രകൃതി സംരക്ഷണം വിളിച്ചറിയിച്ച് ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കുട്ടിയാനിയിൽ പള്ളിയങ്കണത്തിൽ ഒലിവ് തൈ നട്ടു.


Related Articles »