India - 2025
മണിപ്പൂരി ക്രൈസ്തവര്‍ക്ക് വേണ്ടി ഐക്യദാർഢ്യ ദിനാചരണം നടത്തി
പ്രവാചകശബ്ദം 19-06-2023 - Monday
കൊച്ചി: മണിപ്പൂരിലെ കലാപത്തിലും ക്രൈസ്തവ സ്ഥാപനങ്ങൾ നശിപ്പിക്കുന്നതിലും പ്രതിഷേധിച്ചും സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടും കത്തോലിക്കാ കോൺഗ്രസ് ഐക്യദാർഢ്യ ദിനാചരണം നടത്തി. ഇന്നലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ദേവാലയങ്ങളില്‍ പ്രതിഷേധയോഗങ്ങളും പ്രാർത്ഥന കൂട്ടായ്മകളും സംഘടിപ്പിച്ചു. മണിപ്പൂരിൽ അതിക്രൂരമായി വേട്ടയാടപ്പെടുന്ന ക്രൈസ്തവ സമുദായത്തോടും പൊതുസമൂഹത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാണ് എല്ലാ യൂണിറ്റുകളിലും ഐക്യദാർഢ്യ ദിനമായി ആചരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
മണിപ്പുർ ഐക്യദാർഢ്യ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നിർവ്വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാ ക്കശേരി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, വർഗീസ് ആന്റണി, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. ചാക്കോ കാളാംപറമ്പിൽ, തോമസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.