India - 2024
മണിപ്പൂരില്‍ മൂന്നര കോടി രൂപയുടെ സഹായമെത്തിച്ച് കാരിത്താസ് ഇന്ത്യ
പ്രവാചകശബ്ദം 25-07-2023 - Tuesday
ഇംഫാല്‍: കാത്തലിക് റിലീഫ് സർവീസ്, ഇംഫാൽ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗം എന്നിവയുമായി സഹകരിച്ച് കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ കലാപബാധിത മേഖലയിൽ സഹായങ്ങൾ തുടരുന്നു. മൂന്നുകോടി രൂപയുടെ സഹായം കാരിത്താസ് ഇന്ത്യ ഇതുവരെ ചെയ്തുകഴിഞ്ഞു. വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം എത്തിക്കുന്നുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിൽ മണിപ്പൂർ ജനതയ്ക്കൊപ്പം നിൽക്കാൻ ഇന്ത്യയിലെ ക്രൈസ്തവസഭകൾ മുന്നോട്ടു വരണമെന്നും സിബിസിഐ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. 1962ല്‍ ആണ് കാരിത്താസ് ഇന്ത്യ വിഭാഗം ആരംഭിച്ചത്. രാജ്യത്തെ 152 സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍, നൂറിലധികം എന്‍ജിഒകള്‍ എന്നിവ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.