India - 2024
'ഞാനും വരികയാണ്'; നീണ്ട അറുപത്തിനാലു വർഷം നീണ്ട ദാമ്പത്യത്തില്‍ മരണത്തിലും വേർപിരിയാതെ വറീതും റോസിയും
സ്വന്തം ലേഖകന്‍ 10-08-2016 - Wednesday
നീണ്ട അറുപത്തിനാലു വർഷം നീണ്ട ദാമ്പത്യത്തില്‍ മരണത്തിലും വേർപിരിയാതെ വറീതും റോസിയും. കുന്നുകര പാനികുളങ്ങര വറീത് തോമസും (93) ഭാര്യ റോസി (91)യുമാണ് 24 മണിക്കൂർ വ്യത്യാസത്തിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ ശ്വാസതടസ്സത്തെത്തുടർന്നു തോമസിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഭര്‍ത്താവിന്റെ അവസ്ഥയില്‍ റോസി ആകെ തളർന്നുപോയി.
തിങ്കളാഴ്ച വൈകിട്ടു മൂന്നിനായിരുന്നു റോസിയുടെ മരണം. മൃതദേഹം വീട്ടിൽ നിന്നെടുക്കുന്നതുവരെ തോമസ് ഭാര്യയുടെ മൃതദേഹത്തിന് ഒപ്പം ഇരുന്നു. ആരോഗ്യം മോശമായതിനാൽ പള്ളിയിലേക്കു പോയില്ല. റോസിയുടെ മൃതദേഹം പള്ളിയിലെത്തിക്കുംമുൻപു തോമസും മരിച്ചു.
1952 ഫെബ്രുവരി 17നു വിവാഹിതരായ ഇവർ ഒരു ദിവസം പോലും വേർപിരിഞ്ഞ് ഇരുന്നിട്ടില്ലെന്നു മക്കൾ പറയുന്നു. ഭാര്യയോ ഭർത്താവോ ആശുപത്രിയിലായാൽ പോലും രണ്ടുപേരും കൂടെയേ താമസിക്കൂ. റോസിയുടെ മരണസമയത്തും തൊട്ടടുത്ത കട്ടിലിൽ തോമസ് ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ടു ഭാര്യയ്ക്ക് അന്ത്യചുംബനം നൽകുമ്പോൾ ‘ഞാനും വരികയാണെന്നു’ തോമസ് പറഞ്ഞിരിന്നു. ഇന്നു തോമസിന്റെ മൃതദേഹം റോസിയുടെ അതേ കല്ലറയിൽ സംസ്കരിക്കും.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക