News

സെക്കന്‍ഡ് സാറ്റര്‍ഡേ ബൈബിള്‍ കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും നാളെ ബഥേലിൽ

ജോസ് കുര്യാക്കോസ്‌ 11-09-2015 - Friday

കുട്ടികളേയും ദാമ്പത്യങ്ങളേയും കുടുംബങ്ങളേയും തകര്‍ക്കുന്ന പൈശാചിക തിന്മകള്‍ക്കെതിരെ പരിശുദ്ധാത്മാവ് നല്‍കുന്ന വിടുതല്‍ ശുശ്രൂഷ നാളെ 8 മണിക്ക് ബഥേലില്‍ ആരംഭിക്കും.

കൂദാശകളിലൂടേയും വചനപ്രഘോഷണങ്ങളിലൂടേയും പരിശുദ്ധാത്മ വരദാനങ്ങളിലൂടേയും യേശുവിന്‍റെ സമഗ്ര വിമോചനം പ്രഖ്യാപിക്കുന്ന അഭിഷേക ശുശ്രൂഷകള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

പിശാചും അവന്‍റെ പ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥൃമാണെന്നും അതിനെതിരെ ആത്മീയ ആയുധങ്ങള്‍ ഗൌരവത്തോടെ ഉപയോഗിക്കണമെന്നുള്ള പരിശുദ്ധപിതാവിന്‍റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. വ്യക്തികളുടെ മാനുഷിക കുറവുകള്‍ മാത്രമല്ല ആത്മാക്കളുടെ നാശം ആഗ്രഹിക്കുന്ന അന്ധകാര ശക്തികളുടെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കേണ്ടത് സമാധാനപൂര്‍ണ്ണമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.

"ഈ ലോകത്തിനുവേണ്ടി മാത്രം ക്രിസ്തുവിന്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ എല്ലാ മനുഷ്യരേക്കാളും നിങ്ങള്‍ നിര്‍ഭാഗ്യവാന്‍മാരാണ് (1 കോറി 15 : 19) എന്ന വചനസത്യം സ്വീകരിച്ച് യേശുക്രിസ്തുവിന്‍റെ രണ്ടാംവരവിനു വേണ്ടി ലോകത്തെ ഒരുക്കുക എന്നാ തിരുസഭാ ദൗത്യത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.


Related Articles »