India - 2024

സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല: മോൺ. യൂജിൻ പെരേര

14-10-2023 - Saturday

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാർ നൽകിയ വാ ഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര. ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആഘാതങ്ങൾ സംബന്ധി ച്ചു ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാർ അംഗീകരിച്ചു. ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. എന്നാൽ ഒരു ഹിയറിംഗ് നടന്നതല്ലാതെ ഒന്നും സംഭവിച്ചില്ല. ലത്തീൻ സഭ ഒരിക്കലും വികസനത്തിന് എതിരല്ലായെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് 60 ശതമാനം നിർമാണപ്രവർത്തനങ്ങൾ മാത്രമാണു പൂർത്തിയാ യത്. ക്രെയിൻ കൊണ്ടുവരുന്നതിന്റെ ആഘോഷം ജനത്തെ പറ്റിക്കുന്നതിനാ ണ്. സംസ്ഥാനത്തിനും രാജ്യത്തിനും വലിയ വികസനം കൊണ്ടുവരുന്ന പദ്ധ തിയാണെന്നു പറഞ്ഞാണ് തുറമുഖ പദ്ധതി ആരംഭിച്ചത്. മുന്നൂറോളം വീടുകൾ നഷ്ടപ്പെട്ടു, ധാരാളം പേർക്കു തൊഴിൽ നഷ്ടപ്പെട്ടു, കര നഷ്ടപ്പെട്ടു; ഇതിനകം അപകടവും അപകടമരണവുമുണ്ടായി. മുതലപ്പൊഴിയി ൽ അടിക്കടി ജീവൻ നഷ്ടപ്പെടുകയാണെന്നും മോൺ. യൂജിൻ ചൂണ്ടിക്കാട്ടി.


Related Articles »