News - 2025
കുമ്പസാരത്തിന് പിന്നാലെ മോഷ്ടാക്കൾക്കു മാനസാന്തരം: സ്പെയിനില്‍ മോഷണം പോയ വിശുദ്ധ വസ്തുക്കൾ തിരികെ നൽകി
പ്രവാചകശബ്ദം 14-11-2023 - Tuesday
മാഡ്രിഡ്: സ്പെയിനില്‍ ചാപ്പലിൽ നിന്നും മോഷ്ടിച്ച വിവിധ വിശുദ്ധ വസ്തുക്കൾ മോഷ്ടാക്കൾ തിരികെ നൽകി. ഒറിഹുവേല രൂപതയിൽ സ്ഥിതി ചെയ്യുന്ന ചാപ്പലിൽ നിന്നും മോഷ്ടിച്ച വിശുദ്ധ വസ്തുക്കൾ കുമ്പസാരിച്ചതിനു പിന്നാലെയാണ് മോഷ്ടാക്കൾ തിരികെ നൽകിയത്. ഈ വിവരം രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് മുന്നില്ലാണ് പുറത്തുവിട്ടത്. റേഡിയോ മരിയ സ്പെയിനിന്റെ സിക്സ്ത് കോണ്ടിനെന്റ് എന്ന പരിപാടിയിൽ പങ്കെടുക്കുന്ന വേളയിലായിരിന്നു ബിഷപ്പിന്റെ വെളിപെടുത്തൽ.
നവംബർ 5 ഞായറാഴ്ച പുലർച്ചെയായിരിന്നു ടൊറെവീജയിലെ (അലികാന്റെ പ്രവിശ്യയിലെ ഒരു പട്ടണം) ക്വിറോൺ ഹോസ്പിറ്റലിലെ ചാപ്പലില്‍ അതിക്രമിച്ചു കയറിയ മോഷ്ട്ടാക്കള്‍ മോഷണം നടത്തിയത്. മോഷ്ടാക്കൾ വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്ന കുസ്തോതിയും, അൾത്താരയിലെ കുരിശും, പ്രാർത്ഥനാ പുസ്തകങ്ങളും അടക്കം നിരവധി വിശുദ്ധ വസ്തുക്കള്‍ അവിടെ നിന്ന് കടത്തിക്കൊണ്ടു പോയിരുന്നതായി ചാപ്ലിനായ ഫാ. ജാവിയർ വിസൻസ് പറഞ്ഞു.
ഇതിന് പിന്നാലെ വിശുദ്ധ കുർബാനയോട് അനാദരവു ഉണ്ടായതിനാല്‍ പാപ പരിഹാര പ്രാർത്ഥന നടത്താൻ രൂപതാധ്യക്ഷന്‍, ഇടവകകളോടും സന്യാസ സമൂഹങ്ങളോടും, വിശ്വാസികളോടും ആഹ്വാനം ചെയ്തിരുന്നു. ദൈവ നിന്ദാപരമായ പ്രവർത്തി ചെയ്തവർക്ക് മാനസാന്തരമുണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ചതിന് മറുപടി ലഭിച്ചുവെന്നും, അത് ചെയ്തവർ കുമ്പസാരിച്ചുവെന്നും ബിഷപ്പ് ജോസ് പറഞ്ഞു. മോഷ്ടിച്ച എല്ലാം അവർ തിരികെ നൽകിയെന്ന് പറഞ്ഞ ബിഷപ്പ്, കുമ്പസാരത്തിന്റെ കൗദാശിക സ്വഭാവം പരിഗണിച്ച് അവരുടെ വിവരങ്ങൾ വെളിപ്പെടുത്തുകയില്ലെന്നും കൂട്ടിച്ചേർത്തു.
Tag: Thieves repent, sacramentally confess, and return stolen objects to chapel in Spain, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക