News - 2025

മരണമടഞ്ഞ പ്രിയപ്പെട്ടവർ ശുദ്ധീകരണസ്ഥലത്തു നിന്നും സ്വർഗത്തിലേക്കു പ്രവേശിച്ചുവെന്ന് എങ്ങനെ അറിയും?

പ്രവാചകശബ്ദം 19-12-2023 - Tuesday

ഭൂമിയിലുള്ളവർക്ക് അത് അറിയാനുള്ള പ്രത്യേക വഴികളൊന്നും ഉള്ളതായി സഭ നമ്മെ പഠിപ്പിക്കുന്നില്ല. മറിച്ച് ശുദ്ധീകരണാത്മാക്കൾ സ്വർഗത്തിലെത്തികഴിയുമ്പോൾ അവർ സ്വർഗത്തിൽ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുകയും നമുക്ക് പ്രത്യേകമായി ദൈവാനുഗ്രഹം ലഭിച്ചു തുടങ്ങുകയും ചെയ്യും എന്നാണ് വിശുദ്ധർ നമ്മെ പഠിപ്പിക്കുന്നതും ഇതിനൊരു തെളിവായിട്ട് നാം മനസിലാക്കേണ്ടതും. ഈ ചോദ്യത്തിൻ്റെ പിന്നിലുള്ള ഉദ്ദേശ്യം ഇതാണ്, നമ്മൾ എത്രകാലം ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കണം? അവിടെനിന്ന് അവർ കയറിപ്പോയോ ഇല്ലയോ എന്നുള്ളത് എപ്രകാരമാണ് അറിയുക?.

മരിച്ചുപോയ എല്ലാ ആത്മാക്കളും സഭ ഔദ്യോഗികമായി വിശുദ്ധർ എന്ന് പ്രഖ്യാപിക്കുന്നതുവരെയും അവർക്കുവേണ്ടി പ്രാർത്ഥിക്കണം. പല ശുദ്ധീകരണാത്മാക്കളും അതിനു മുമ്പേ സ്വർഗ്ഗത്തിൽ എത്തിയിട്ടുണ്ടാകും. ഔദ്യോഗികമായി സഭ പ്രഖ്യാപിക്കാത്ത വിശുദ്ധാത്മാക്കളും സ്വർഗത്തിലുണ്ട് എന്ന് തന്നെയാണ് തിരുസഭയുടെ പഠനം. പില്‍ക്കാല തലമുറയ്ക്കു അവരുടെ ജീവിതം മാതൃകാപരമാണെന്ന് സ്വർഗ്ഗം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ മാത്രമേ ഔദ്യോഗികമായി സഭ വിശുദ്ധരായി പ്രഖ്യാപിക്കുകയുള്ളു.

മരിച്ചുപോയവരും വിശുദ്ധീകരണസ്ഥലത്തുള്ളവരും സ്വർഗത്തിലെത്തികഴിഞ്ഞാൽ നമ്മുടെ പ്രാർത്ഥന വെറുതെയാകില്ലേ എന്നുചോദിച്ചാൽ ഇല്ല. കാരണം നാം നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ നാം നടത്തുന്നത് കേവലം വ്യക്തിപരമായ പ്രാർത്ഥനയല്ല. ഈ ഭൂമിയിലെ സമരസഭ ശുദ്ധീകരണസ്ഥലത്തിലെ സഹന സഭയ്ക്കുവേണ്ടി നടത്തുന്ന മദ്ധ്യസ്ഥപ്രാർത്ഥനയാണ്. അതുകൊണ്ടു തന്നെ ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കൾക്കും നമ്മുടെ പ്രാർത്ഥനയുടെ ഗുണം ലഭിക്കുന്നുണ്ട്. അതിനാൽ നമ്മുടെ ജീവിതാന്ത്യംവരെയും മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുന്നത് ഏറ്റം അനുഗ്രഹപ്രദമാണ്. ഇതിലൂടെ പ്രാർത്ഥിക്കുന്ന വ്യക്തിയുടെയും വിശുദ്ധീകരണം സാധ്യമാകുന്നു എന്നുകൂടി തിരിച്ചറിയണം.

- (സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പ്രസിദ്ധീകരിച്ച 'വിശ്വാസ വഴിയിലെ സംശയങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്ന്‍)

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »