Tuesday Mirror - 2025
ഒരു നന്മനിറഞ്ഞ മറിയത്തിന്റെ അത്ഭുത ശക്തി
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് / പ്രവാചകശബ്ദം 13-10-2024 - Sunday
അമേരിക്കയിലെ പീറ്റ്സ്ബർഗിൽ 2023 മാർച്ചു മാസത്തിൽ നടന്ന ഒരു സംഭവത്തെപ്പറ്റി National Catholic Register ൽ വന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം. പീറ്റ്സ്ബർഗ് സ്വദേശിയായ ജോൺ പെട്രോവിച്ച് പതിവുപോലെ ജോഗിംങ്ങിന് ഇറങ്ങിയതായിരുന്നു.
ചെറുപ്പം മുതലേ ആബുലൻസിൻ്റെയോ പോലീസ് വാഹനത്തിൻ്റെയോ സൈറൻ കേട്ടാൽ തൻ്റെ മേൽ തന്നെ കുരിശു വരച്ച് ഒരു പ്രാർത്ഥന ചെല്ലുന്നത് അവൻ ഒരു ശീലമാക്കിയിരുന്നു.
മാർച്ചുമാസത്തിലെ ഒരു ശനിയാഴ്ച രാവിലെ പതിവുപോലെ സമീപത്തുള്ള റോഡിൽ പെട്രോവിച്ച് ജോഗിംങ്ങിന് ഇറങ്ങി. ഓടുന്നതിനിടയിൽ ഒരു വീടിൻ്റെ മുന്നിൽ ഒരു ആംബുലന്‍സ് നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഓട്ടം നിർത്തി കുരിശു വരച്ച പെട്രോവിച്ച് ഇത്തവണ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഒരു തവണ ചൊല്ലി ആംബുലന്‍സിനുള്ളിലെ രോഗിയുടെ സംരക്ഷണത്തിനായി കാഴ്ചവച്ചു.കൊച്ചു പ്രാർത്ഥനയ്ക്കു ശേഷം പെട്രോവിച്ച് ഓട്ടം തുടർന്നു.
അടുത്ത ആഴ്ച വ്യാഴാഴ്ച ജോലി കഴിഞ്ഞ് പെട്രോവിച്ച് തിരികെ വരുമ്പോൾ അതേ വിടിൻ്റെ മുമ്പിൽ വീണ്ടും ആംബുലൻൻസ് നിർത്തിയിട്ടിരിക്കുന്നതായി കണ്ടു. ആബുലൻസിൻ്റെ സമീപത്തെത്തിയ പെട്രോവിച്ചിനു നേരെ കൈ വീശി ഉള്ളിലുണ്ടായിരുന്ന സ്ത്രീ വണ്ടിയുടെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു.
പെട്രോവിച്ചിനെ കണ്ടയുടനെ ആ സ്ത്രീ പറഞ്ഞു: " എനിക്ക് താങ്ങളോട് ഒന്നു സംസാരിക്കണം. എനിക്കു തങ്ങളോട് നന്ദി പറയണം കാരണം താങ്കൾ എൻ്റെ ജീവൻ രക്ഷിച്ചു."
"ഞാൻ എങ്ങനെയാണ് താങ്ങളുടെ ജീവൻ രക്ഷിച്ചത്?" ആകാംഷയോടെ പെട്രോവിച്ച് ആ സ്ത്രീയോടു തിരികെ ചോദിച്ചു.
കഴിഞ്ഞയാഴ്ച സംഭവിച്ചത് എന്താണന്ന് ആ സ്ത്രീ പെട്രോവിച്ചിനോട് വിവരിച്ചു.
"ഞാൻ വിട്ടിൽ തനിയെ ആയിരുന്നു. പൊടുന്നനെ തളർന്നു വീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഞാൻ മരണത്തിനു കിഴങ്ങുകയാണന്നു എനിക്കു തോന്നി.
ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ ഈശോയുടെ ഒരു ദർശനം എനിക്കുണ്ടാവുകയും, ഈ വ്യക്തിയുടെ പ്രാർത്ഥനയാൽ എല്ലാം വേഗം സുഖമാവുകയും ചെയ്യും എന്ന് ഈശോ എന്നെ അറിയിക്കുകയും ചെയ്തു. അതിനു ശേഷം ഈശോ തൻ്റെ കരം എന്നെ കാണിച്ചു കൊടുത്തു. ആ കരങ്ങളിൽ അങ്ങയുടെ മുഖം ഉണ്ടായിരുന്നു. അതിനാൽ എൻ്റെ ജീവൻ രക്ഷിച്ചതിന് താങ്ങളോട് നന്ദി പറയാൻ ഞാൻ കടപ്പെട്ടവളാണ്."
മറുപടിയായി" നന്ദി" എന്ന ഒരു വാക്ക് ഉച്ചരിക്കാനല്ലാതെ മറ്റൊന്നിനും പെട്രോവിച്ചിന് കഴിഞ്ഞില്ല.
ആത്മാർത്ഥത നിറത്ത പ്രാർത്ഥനയ്ക്കു അസാധ്യതകളെ സാധ്യതകളാക്കാൻ കഴിയും എന്നതിനുള്ള ഒരു നല്ല ഉദാഹരമാണ് ഈ സംഭവം. ഒരു നന്മ നിറഞ്ഞ മറിയത്തിന് ഇത്രമാത്രം ശക്തി ഉണ്ടെങ്കിൽ ഒരു ജപമാല പ്രാർത്ഥനയിലെ 50 നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനകൾക്ക് എത്ര അത്ഭുഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കും.
ഒരിക്കൽ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയെപ്പറ്റി മാത്രം 40 ദിവസം പ്രസംഗിച്ച വിശുദ്ധ തോമസ് അക്വീനാസ് ഇപ്രകാരം പഠിപ്പിപ്പിക്കുന്നു “ഏത് ആപത്തിലും നമുക്ക് ഈ മഹത്വമുള്ള കന്യകയിൽ അഭയം തേടാം.
എല്ലാ പുണ്യ പ്രവർത്തനങ്ങളിലും സഹായിക്കാൻ നിങ്ങൾ അവളെ സമീപിക്കുക".
ഈ കൊച്ചു സംഭവം രണ്ടു കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നു ഒന്നാമതായി ചെറിയ ചെറിയ ആത്മീയ ശീലങ്ങൾക്ക് വളരെ ശക്തിയുണ്ട് അവയെ അവഗണിക്കാതിരിക്കുക. രണ്ടാമതതായി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം ദൈവസന്നിധിയിൽ അഭിമാനം കൊള്ളുക.
ഫാ. ജയ്സൺ കുന്നേൽ MCBS